Latest News

സുപ്രഭാതം ദിനപത്രം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രമായ സുപ്രഭാതം ദിനപത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്മശ്രീ ഡോ. ആസാദ് മൂപ്പനു നല്‍കി പ്രകാശനം ചെയ്തു. കോഴിക്കോട് മിനി ബൈപാസ്സില്‍ സരോവരം ബയോപാര്‍ക്കിന് മുന്‍വശത്തെ പ്രകാശന ചടങ്ങില്‍ പണ്ഡിതന്മാരും രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുള്‍ സാന്നിധ്യമറിയിച്ചു.

മാധ്യമങ്ങള്‍ ജനാധിപത്യത്തിന് ശക്തിപകരേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും സുപ്രഭാതം കേരളത്തിനെ ഒന്നാംകിട പത്രമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രഭാതം രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം ആശംസിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരം നല്‍കി.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ എം സ്വാദിഖ് മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ് എം.പി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ.സി ജോസഫ്, ഡോ. എം. കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, എം.പിമാരായ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ എ പ്രദീപ്കുമാര്‍, എം.പി അബ്ദുസ്സമദ് സമദാനി, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് ബഹാഉദ്ദീന്‍ നദ്‌വി, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മുണ്ടുപാറ, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സി.പി രാജശേഖരന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, അഡ്വ. പി.എസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.