Latest News

വൈദ്യുതിമോഷണം:വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമെന്ന് ഋഷിരാജ്‌സിംഗ്

തിരുവനന്തപുരം: വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അന്‍പതിനായിരം രൂപയോ പാരിതോഷികം നല്‍കുമെന്ന് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു.

വൈദ്യുതി മോഷണം നടത്തുന്നവര്‍ എത്ര വലിയവരായാലും പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിറവത്ത് 72 ലക്ഷത്തിന്റെ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ എജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ഒഫ് അക്വാകള്‍ച്ചര്‍ വക ഹാച്ചറിയിലെ 7.85 ലക്ഷം രൂപയുടെ വൈദ്യുതി ദുരുപയോഗവും കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും ചെറുതും വലുതുമായ മോഷണങ്ങള്‍ പിടികൂടി പിഴ ചുമത്തുകയുണ്ടായി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.



Keywords: Kerala News. Kseb, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.