Latest News

സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ അടുക്കത്തുബയലില്‍ ജനജാഗ്രതാസമിതി

പൊയിനാച്ചി: സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ മയിലാട്ടി അടുക്കത്തുബയലില്‍ ബേക്കല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ജനജാഗ്രതാസമിതി നിലവില്‍വന്നു.

ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബി.വി.രാജഗോപാലന്‍, മോഹന്‍ മാങ്ങാട്, കെ.ടി.ജയന്‍, എം.കുഞ്ഞിക്കണ്ണന്‍ നായര്‍, എം.ശാഫി, എം.ഗിരീഷ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എസ്.ഐ. പി.നാരായണന്‍ (ചെയ.), ബി.വി.രാജഗോപാലന്‍ (വര്‍ക്കിങ് ചെയ.), ഗ്രാമപ്പഞ്ചായത്തംഗം ബി.ബാലകൃഷ്ണന്‍ (കണ്‍.).
പ്രദേശത്തെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്‌ക്വാഡുകളായി ജാഗ്രതാസമിതി പ്രവര്‍ത്തിക്കും. മാലപൊട്ടിക്കല്‍, പൂവാലശല്യം എന്നിവയ്‌ക്കെതിരെ സമിതി നിരീക്ഷണം നടത്തും. മയിലാട്ടി-മേല്‍ബാര റോഡരികിലെ കാടുകള്‍ സമിതിപ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ വെട്ടിമാറ്റാനും തീരുമാനിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.