പരപ്പനങ്ങാടി: രണ്ടുദിവസം മുന്‍പ് വിദേശത്തുനിന്നെത്തിയ ഗൃഹനാഥനെ വീടിനകത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പൂത്തരിക്കലെ പൂമഠത്തില്‍ മുഹമ്മദിനെ(52) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. പുറത്തുപോയിരുന്ന കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുഹമ്മദിനെ മരിച്ച നിലയില്‍ കണ്ടത്.
ഭാര്യയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കൊല്ലാനുപയോഗിച്ചതെന്നു കരുതുന്ന വെട്ടുകത്തി കട്ടിലിനടിയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. 17 വര്‍ഷമായി വിദേശത്തായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നത്. നാട്ടില്‍ ഈര്‍ച്ചമില്‍ തൊഴിലാളിയായിരുന്നു.
ബന്ധുക്കളില്‍ ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. തിരൂര്‍ ഡിവൈഎസ്പി ടി. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വീടിനു പൊലീസ് കാവലേര്‍പ്പെടുത്തി. ഭാര്യ: കദീജ. മക്കള്‍: അഷ്‌റഫ്, അബ്ദുല്ല, ജുബൈരിയ, ഉമ്മുക്കുല്‍സു, ഹാജറ.

Keywords: Parappanagadi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment