മുംബൈ: പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയ ഡോക്ടര്‍ അറസ്റ്റില്‍. 16 ആഴ്ചയുടെ വളര്‍ച്ചയേ ഭ്രൂണത്തിനുണ്ടായിരുന്നുള്ളു. വിവാഹ വാഗ്ധാനം നല്‍കി രവി പട്ടീല്‍ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഗര്‍ഭിണിയായ പെണ്‍കുട്ടിയുമായി രവി പട്ടേല്‍ നെറൂളിലുള്ള മൗലി ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഡോ.പല്ലവി അമ്പൂരെയെ സമീപിക്കുകയായിരുന്നു. നിയമപ്രകാരം 12 ആഴ്ചയ്ക്കു മുകളില്‍ പ്രായമുള്ള ഭ്രൂണഹത്യയ്ക്ക് ഉത്തരവാദിത്തമുള്ള രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായം ആരായേണ്ടതുണ്ട്. എന്നാല്‍ ഡോക്ടര്‍ പല്ലവി കുറ്റാരോപിതനായ രവി പട്ടീലിനെ സംരക്ഷിക്കാനായി സ്വന്തം ഇഷ്ടപ്രകാരം ഭ്രൂണഹത്യ നടത്തുകയായിരുന്നു.
കഴിഞ്ഞമാസമായിരുന്നു രവി പട്ടീല്‍ തന്നെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചെന്നും താന്‍ ഗര്‍ഭിണിയാണെന്നും പറഞ്ഞ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. തനിക്ക് 18 വയസായി എന്നായിരുന്നു കുട്ടി അന്ന് പറഞ്ഞിരുന്നത്. തുടര്‍ന്ന് രവി പട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പ്രായം 15ാണെന്ന് ബോധ്യപ്പെട്ടു.
Keywords: National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഗര്‍ഭിണിയായ പെണ്‍കുട്ടിയുമായി രവി പട്ടേല്‍ നെറൂളിലുള്ള മൗലി ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഡോ.പല്ലവി അമ്പൂരെയെ സമീപിക്കുകയായിരുന്നു. നിയമപ്രകാരം 12 ആഴ്ചയ്ക്കു മുകളില്‍ പ്രായമുള്ള ഭ്രൂണഹത്യയ്ക്ക് ഉത്തരവാദിത്തമുള്ള രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായം ആരായേണ്ടതുണ്ട്. എന്നാല്‍ ഡോക്ടര്‍ പല്ലവി കുറ്റാരോപിതനായ രവി പട്ടീലിനെ സംരക്ഷിക്കാനായി സ്വന്തം ഇഷ്ടപ്രകാരം ഭ്രൂണഹത്യ നടത്തുകയായിരുന്നു.
കഴിഞ്ഞമാസമായിരുന്നു രവി പട്ടീല്‍ തന്നെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചെന്നും താന്‍ ഗര്‍ഭിണിയാണെന്നും പറഞ്ഞ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. തനിക്ക് 18 വയസായി എന്നായിരുന്നു കുട്ടി അന്ന് പറഞ്ഞിരുന്നത്. തുടര്‍ന്ന് രവി പട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പ്രായം 15ാണെന്ന് ബോധ്യപ്പെട്ടു.

No comments:
Post a Comment