പെരിന്തല്‍മണ്ണ: 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ്സ അധ്യാപകനെയും പീഡനശ്രമത്തിന് കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മദ്രസ്സ അധ്യാപകന്‍ ആനമങ്ങാട് മുഴന്നമണ്ണ ചേര്‍ക്കുന്നില്‍ മുഹമ്മദ്‌സലാം(34) കുട്ടിയുടെ പിതാവ് എന്നിവരാണ് അറസ്റ്റിലായത്.
ഒരുവര്‍ഷം മുമ്പ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. എസ്.സുനില്‍കുമാര്‍ പറഞ്ഞു. അയല്‍വാസിയും പീഡിപ്പിച്ചതായി കുട്ടി പോലീസില്‍ മൊഴിനല്‍കി. അയാള്‍ക്കെതിരെയും കേസുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് ചെറുകരയിലെ മദ്രസക്ക് പിന്നില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നത്. സംഭവം അറിഞ്ഞ മാതാവ് പോലീസില്‍ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിന് അപേക്ഷനല്‍കുമെന്ന് സി.ഐ. പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മദ്രസ്സ അധ്യാപകന്‍ ആനമങ്ങാട് മുഴന്നമണ്ണ ചേര്‍ക്കുന്നില്‍ മുഹമ്മദ്‌സലാം(34) കുട്ടിയുടെ പിതാവ് എന്നിവരാണ് അറസ്റ്റിലായത്.
ഒരുവര്‍ഷം മുമ്പ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. എസ്.സുനില്‍കുമാര്‍ പറഞ്ഞു. അയല്‍വാസിയും പീഡിപ്പിച്ചതായി കുട്ടി പോലീസില്‍ മൊഴിനല്‍കി. അയാള്‍ക്കെതിരെയും കേസുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് ചെറുകരയിലെ മദ്രസക്ക് പിന്നില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നത്. സംഭവം അറിഞ്ഞ മാതാവ് പോലീസില്‍ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിന് അപേക്ഷനല്‍കുമെന്ന് സി.ഐ. പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment