തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ള വി.എം. സുധീരന്റെ ചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു. 1996 കാലത്ത് ഉപതെരഞ്ഞെടുപ്പില്‍ മത്സരച്ചൂടിനിടെ ഉച്ചമയക്കത്തിലാണ്ട സുധീരന്റെ ചിത്രമാണ് വൈറലാകുന്നത്. പ്രചാരണത്തിനിടെ വോട്ടഭ്യര്‍ഥിച്ചു ചെന്ന വീട്ടിലെ പറമ്പില്‍ ബെഞ്ചില്‍ കിടന്ന് ഉറങ്ങുന്ന സുധീരന്റെ ചിത്രം ഫോട്ടോഗ്രാഫറായ ബി. ചന്ദ്രകുമാര്‍ സുധീരന് അയച്ചു കൊടുക്കുകയായിരുന്നു. അദ്ദേഹമാകട്ടെ അതു കയ്യോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 1996ല്‍ മാതൃഭൂമിയില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ സുധീരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഇതു വീണ്ടും വൈറലാവുകയായിരുന്നു. 'ഞാന്‍ ഓര്‍ക്കുന്നു, അത് 1996ലെ തിരഞ്ഞെടുപ്പ് കാലഘട്ടമായിരുന്നു. ഞാന്‍ പോലുമറീയാതെ ഈ ഫോട്ടോ എടുത്തയാള്‍ക്കും, എനിക്കിത് അയച്ചു തന്നവര്‍ക്കും നന്ദി.'- എന്ന അടിക്കുറുപ്പോടെയായിരുന്നു സുധീരന്റെ പോസ്റ്റ്. ചിത്രം ഷെയര്‍ ചെയ്തതിനു പിന്നാലെ ലൈക്കുകളും കമന്റുകളും പ്രവഹിച്ചു തുടങ്ങി. ആദ്യം ഫോട്ടോഗ്രാഫറായ ചന്ദ്രകുമാര്‍ തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
'ഇതാരാണെന്നറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടരുത്. നമ്മുടെ സുധീരന്‍ 96ലെ തിരഞ്ഞെടുപ്പ് പര്യടനത്തിനു പോയപ്പോള്‍ ഞാന്‍ എടുത്തതാണിത്. ആന്റണി അന്നത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു മത്സരിക്കുന്നു. സുധീരന്‍ പാര്‍ലമെന്റിലേക്കും. ഇരുവരും ഒരുമിച്ചാണ് പര്യടനം. പര്യടന സംഘം ഉച്ചയൂണിന് ആലപ്പുഴയിലെ ഒരു വീട്ടില്‍ എത്തിയതായി അറിഞ്ഞു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ആന്റണി വീട്ടുകാരോടു സംസാരിച്ചിരിക്കുന്നു. സുധീരനെ കാണാനില്ല. ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ കാണാനില്ല ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞാല്‍ അല്പം മയങ്ങുന്ന ശീലമുള്ള സുധീരന്‍ അവിടെ കിടന്ന ഒരു ബെഞ്ചുമെടുത്ത് പറമ്പിലേക്കു പോയി. സ്വസ്ഥമായി അല്പം മയങ്ങാന്‍. അതാണ് ഈ ദൃശ്യം.' ഇങ്ങനെയാണ് ചന്ദ്രകുമാര്‍ ഫോട്ടോ പോസ്റ്റു ചെയ്ത ശേഷം കുറിച്ചത്.
സെപ്തംബര്‍ 14നാണ് സുധീരന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനോടകം 2500നു മുകളില്‍ ഷെയറുകളും 17,000നു മുകളില്‍ ലൈക്കുകളും ചിത്രത്തിനു ലഭിച്ചു കഴിഞ്ഞു. ഫേസ്ബുക്കില്‍ ഏറ്റവും കൂടതല്‍ പേര്‍ പിന്തുടരുന്ന പേജുകളിലൊന്നാണ് സുധീരന്റേത്. കെ.പി.സി.സി പ്രസിഡന്റായ ശേഷമാണ് അദ്ദേ്ഹം പേജ് ആരംഭിച്ചത്. മദ്യനിരോധനം പ്രഖ്യാപിച്ച ദിവസം അതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പോസ്റ്റ് മൂന്നര ലക്ഷം പേര്‍ കണ്ടിരുന്നു. ഉമ്മന്‍ ചാണ്ടിയാണ് ഫേസ്ബുക്കില്‍ സജീവമായ മറ്റൊരു രാഷ്ട്രീയ നേതാവ്.

Keywords: Kereala News, Vm Sudeeran, Facebook, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment