Latest News

യുവതിക്ക് പ്രണയലേഖനങ്ങള്‍; 70 കാരനായ കാമുകന്‍ പോലീസ് പിടിയില്‍

അലിഗഡ്: പ്രണയത്തിന് കണ്ണും കാതുമില്ലെന്നാണല്ലോ നാട്ടുപറച്ചില്‍. എന്നാല്‍ പ്രണയത്തിന് പ്രായവും ഒരു ഘടകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വൃദ്ധകാമുകന്‍. വിവാഹിതയായ യുവതിയോടുള്ള പ്രണയം തലയ്ക്കുപിടിച്ചതോടെ ഈ വൃദ്ധകാമുകന്‍ പോലീസ് പിടിയിലാവുകയും ചെയ്തു. സാന്‍സിഗേറ്റ് ബിഹാരി നഗറിലുള്ള റിട്ട. സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്‍ ചാരന്‍ ലാല്‍ രാവത്താണ് (70) പോലീസ് പിടിയിലായത്.

ചാരന്‍ ലാലിന് അയല്‍വാസിയായ യുവതിയോട് കടുത്ത പ്രണയം. ഇത് വെളിപ്പെടുത്താന്‍ ഇദ്ദേഹം കണ്‌ടെത്തിയതാവട്ടെ പ്രണയലേഖനങ്ങളും. ഒന്നും രണ്ടുമല്ല നൂറുകണക്കിന് പ്രണയലേഖനങ്ങളാണ് ഇദ്ദേഹം ഇവര്‍ക്ക് എഴുതിയത്. തന്റെ പ്രായം പ്രണയത്തിന് തടസമാകുമെന്ന് കണ്ട് 15 കാരനായ യുവകാമുകനെന്നപേരിലാണ് ഇദ്ദേഹം പ്രണയിനിക്ക് കത്തുകള്‍ എഴുതിയത്.

യുവതിയെ ബുലന്ദേശ്വറിലേക്ക് വിവാഹം ചെയ്ത് അയച്ചതോടെ കത്തിന്റെ അഡ്രസ് ഇവരുടെ ഭര്‍തൃഗൃഹത്തിലേതായി. യുവതിയുടെ ഭര്‍തൃപിതാവ് എഴുത്ത് കണ്ടതോടെയാണ് സംഭവം പുലിവാലാകുന്നത്. എഴുത്തുകളില്‍ ഒന്നില്‍ യുവതിയുടെ ഭര്‍ത്താവിനെ തട്ടുമെന്ന ഭീഷണിയും കാമുകന്‍ വ്യക്തമാക്കിയതോടെ സംഗതി പോലീസ് കേസുമായി.

പോലീസിന്റെ അന്വേഷണത്തിലാണ് യുവകാമുകന്റെ പൂച്ച് പുറത്തായത്. അലിഗഡിലെ ഹെഡ്‌പോസ്റ്റോഫീസില്‍ നിന്നാണ് കക്ഷി കത്ത് പോസ്റ്റ് ചെയ്യുതിരുന്നത്. ഇവിടെ സിസിടിവി ഉണ്ടായിരുന്നതാണ് കാമുകന്‍ പോലീസ് വലയിലാകാന്‍ ഇടയായത്. കത്ത് പോസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കാമുകന്റെ പ്രണയപരീക്ഷണങ്ങള്‍ വെളിച്ചെത്തുവന്നു. ഇയാളെ പോലീസ് താക്കിത് ചെയ്തു വിട്ടയച്ചു.


Keywords: Love, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.