Latest News

ആരാധകന്‍ തുറന്ന കത്തിലൂടെ മമ്മൂട്ടിക്ക് നല്‍കിയ "മുന്നറിയിപ്പ്' വൈറലാകുന്നു

മമ്മൂട്ടിയുടെ 'മുന്നറിയിപ്പ്' എന്ന ചിത്രം കണ്ട് മതിമറന്ന ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്ത് വൈറലാകുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്ന കത്ത് തുടങ്ങുന്നതു തന്നെ മമ്മൂട്ടി ഇത് അറിയുമെന്ന് പ്രതീക്ഷിച്ചല്ല എന്നാണ് പറയുന്നത്. എങ്കിലും എങ്ങനെയെങ്കിലും ഇക്കാര്യങ്ങള്‍ വായിച്ചറിയും എന്ന പ്രതീക്ഷയിലാണ് കത്തെഴുതുന്നതെന്നും ഇയാള്‍ പറയുന്നു.

ശൂന്യാകാശത്തേക്ക് റോക്ക് വിടുന്നത് അങ്ങെത്തും എന്ന വിശ്വാസം കൊണ്ടല്ലല്ലോ എന്നു ചോദിക്കുന്ന ഇയാള്‍ വിശ്വാസം ആണല്ലോ എല്ലാം എന്നു പറഞ്ഞാണ് ആമുഖം അവസാനിപ്പിക്കുന്നത്. പ്രായത്തിന്റെ ജരാനരകള്‍ ശരീരത്തില്‍ കാണാത്ത അത്ഭുതം എന്നാണ് അദ്ദേഹം മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. വാരിവലിച്ച് സിനിമ ചെയ്യരുതെന്നും ഇക്കയുടെ 'കയ്യൊപ്പു'കള്‍ പതിപ്പിച്ച ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് ഇയാള്‍ നല്‍കുന്ന 'മുന്നറിയിപ്പ്'. സി.കെ. രാഘവന്റെ നടപ്പും എടുപ്പുമെല്ലാം മനസില്‍നിന്ന് മായുന്നില്ലെന്ന് പറയുന്ന അദ്ദേഹത്തിന് ക്ലൈമാക്‌സ് കണ്ടപ്പോള്‍ തോന്നിയ ചിന്തയും പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇതാണെടാ മമ്മൂട്ടി.. ഇതാവണമെടാ മമ്മൂട്ടി.. എന്ന തോന്നല്‍ വിളിച്ചു പറഞ്ഞാണ് കത്ത് ചുരുക്കുന്നത്. ഒപ്പം അവസാനമായി ഈ ആരാധകന്‍ മമ്മൂട്ടിയോട് ഒരു ചോദ്യവും ഉതിര്‍ക്കുന്നു. ഒരു കറകളഞ്ഞ മമ്മൂട്ടി ആരാധകന്റെ മനസില്‍ തികട്ടി വരുന്ന ഒരു സംശയവും പ്രകടിപ്പിച്ച് ഒരു കുറിപ്പും ഇയാള്‍ നല്‍കിയിട്ടുണ്ട്്. കത്തിലെ ഏറ്റവും പ്രസക്തമായ വാക്കുകളും അതാണെന്നും ഏതൊരു കറതീര്‍ന്ന മമ്മൂട്ടി ആരാധകനും സാക്ഷ്യപ്പെടുത്തും. 
പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ചുവടെ:



Keywords: Kerala, Mammutty, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.