കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കെ. മനോജ് കൊലചെയ്യപ്പെട്ടത് സന്തോഷകരമായ വാര്‍ത്തയാണെന്നു ഫേസ്ബുക്കില്‍ പരാമര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജയിന്‍രാജിനെതിരേ അന്വേഷണം ഊര്‍ജിതമാക്കി. കതിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കൂത്തുപറമ്പ് സിഐ കെ.പ്രേംസദന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതി ചേര്‍ക്കപ്പെട്ട ജയിന്‍രാജ് നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടമായി ജയിന്‍ രാജിന്റെ ഫേസ്ബുക്കിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളാണ് കൈകൊള്ളുന്നത്. ഇതിനായി ഫേസ് ബുക്കിന്റെ ആസ്ഥാന കേന്ദ്രമായ കാലിഫോര്‍ണിയായിലേക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ കത്തയച്ചു. ഇവിടെനിന്നു വിവരങ്ങള്‍ ലഭിക്കാന്‍ 45 ദിവസം കാത്തിരിക്കേണ്ടിവരുമെന്നറിയുന്നു. ജയിന്‍ രാജിന്റെ തന്നെയാണോ ഫേസ് ബുക്ക് അക്കൗണ്ടെന്നും ഇതിലെ വിവാദ കാര്യങ്ങള്‍ ജയിന്‍ രാജ് തന്നെയാണോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.
ഐപിസി 153, സെക്ഷന്‍ 118 കെപി ആക്ട്, 66 (എ) ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജയിന്‍ രാജിനെതിരേ കതിരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം, ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് അവഹേളിക്കുക തുടങ്ങിയ കുറ്റങ്ങളാണു ജയിന്‍രാജിനെതിരേ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കുന്ന കേസാണെങ്കിലും മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാം. ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ച് ഒരു മണിക്കൂറിനകം ജയിന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വന്‍ വിവാദമായിരുന്നു. 'ഈ സന്തോഷവാര്‍ത്തയ്ക്കായി എത്ര നാളായി കാത്തിരിക്കുന്നു, അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ' എന്നായിരുന്നു വിവാദ പോസ്റ്റ്.
Keywords: Kannur News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment