കാസര്‍കോട്: സ്ഥിരം കുറ്റവാളികള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന് ജില്ലാ പോലീസ് നടപടി തുടങ്ങി. രണ്ടോ അതിലധികമോ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട 389 പേരുടെ പട്ടിക പോലീസ് തയ്യാറാക്കി.
മയക്കുമരുന്ന്, പൊതുസ്ഥലത്ത് സ്ത്രീകളെയും കുട്ടികളെയും ശല്യംചെയ്യല്‍, മണല്‍കടത്ത്, ഗുണ്ടാപ്രവര്‍ത്തനം, പലിശയ്ക്ക് പണം കടംകൊടുക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെയും പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു.
ഇത്തരം പ്രതികളെ ഗുണ്ടാ പട്ടികയിലുള്‍പ്പെടുത്തി കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേകം സ്‌ക്വാഡ് രൂപവത്കരിച്ചു. കാസര്‍കോട് സ്റ്റേഷനില്‍ 78 പേരെയും മഞ്ചേശ്വരത്ത് 63 പേരെയുമാണ് പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ളത്.
ബേക്കല്‍, വിദ്യാനഗര്‍, ഹൊസ്ദുര്‍ഗ്, ചന്തേര സ്റ്റേഷനുകളില്‍ അറുപതോളം പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment