നാട്ടിലും മറുനാട്ടിലും ഇപ്പോള്‍ ചര്‍ച്ച നടി ശ്വേത ബസു പ്രസാദാണ്. അനാശാസ്യത്തിന് അറസ്റ്റിലായ നടിയുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമാ മേഖലയിലുള്ളവര്‍ ഞെട്ടല്‍ രേഖപ്പെടുത്തുമ്പോഴും അവരെ പരസ്യമായി പിന്തുണയ്ക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. അതിനിടയിലാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ഹന്‍സല്‍ മേത്ത പുതിയ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്.
റെസ്‌ക്യൂ ഹോമില്‍നിന്ന് പുറത്തിറങ്ങുന്ന മുറയ്ക്ക് തന്റെ പുതിയ ചിത്രത്തല്‍ ശ്വേതയെ നായികയാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ശ്വേതയുടെ കഥകള്‍ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും അദ്ദേഹം രംഗത്തുവന്നു. പെണ്‍കുട്ടിയുടെ ചിത്രം നല്‍കുന്ന മാധ്യമങ്ങള്‍ എന്തു കൊണ്ടാണ് പണം നല്‍കി ഇതിന് ഇറങ്ങിയ ബിസിനസുകാരുടേയും ഇതിന് ഒത്താശ ചെയ്തു കൊടുത്ത കൂട്ടിക്കൊടുപ്പുകാരന്റേയും ചിത്രം പ്രസിദ്ധീകരിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.
സിറ്റി ലൈറ്റ്‌സ് എന്ന ഹന്‍സല്‍ മേത്തയുടെ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രം ശ്വേതയെ ദുരന്തത്തില്‍നിന്ന് കരകയറാന്‍ സഹായിച്ചേക്കും. ജീവിക്കാനും കുടുംബം പുലര്‍ത്താനും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ശരീരം വില്‍ക്കാന്‍ ഇറങ്ങിയതെന്ന് ശ്വേത പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഹന്‍സല്‍ മേത്തയുടെ പ്രഖ്യാപനം.
ട്വിറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്. ശ്വേതയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കൂ. അവളുടെ ധനികരായ ക്ലൈന്റുകളുടേയും പിമ്പുകളുടേയും ചിത്രം പോസ്റ്റ് ചെയ്യു. അബലയായ ഇരയെ അല്ല വേട്ടയാടേണ്ടത്. ഞാന്‍ അടുത്ത സിനിമയില്‍ അവള്‍ക്ക് ഒരു റോള്‍ ഓഫര്‍ ചെയ്യുകയാണ്. 'മക്ഡീ'യില്‍ അവളുടെ അഭിനയം അസാമാന്യമായിരുന്നു'- എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment