Latest News

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മലയാളി ശിവസേനാ നേതാവ് അറസ്റ്റില്‍

മുംബൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മഹാരാഷ്ട്രയില്‍ മലയാളിയായ ശിവസേനാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി വാസുദേവന്‍ നമ്പ്യാരാണ് (62) അറസ്റ്റിലായത്. ശിവസേനയുടെ ജില്ലാ ഉപാധ്യക്ഷനാണ് വാസുദേവന്‍ നമ്പ്യാര്‍.

അയാളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ഏഴ് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ സ്‌കൂളില്‍നിന്ന് പുറത്താക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

കഴിഞ്ഞ ദിവസം ആ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഏഴാംമാസത്തിലായിരുന്നു പ്രസവം. ഇതെ തുടര്‍ന്ന് വീട്ടുകാര്‍ വാസുദേവന്‍ നമ്പ്യാര്‍ക്കെതിരെ കശിമിര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.




Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.