Latest News

നവവധു കുളിമുറിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെതിരെ കേസ്‌

ചങ്ങനാശേരി: നവവധുവിനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പനാടം പന്നിത്തടം മുതുകുന്നേല്‍ മധുമോഹനന്റെ ഭാര്യ ടി. കെ. റാണിചന്ദ്ര (26) ആണു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണു യുവതിയുടെ മരണം വീട്ടുകാര്‍ അറിയുന്നത്. കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

നാലു മാസം മുന്‍പായിരുന്നു വിവാഹം. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് അസ്വാഭാവിക മരണത്തിനും ഗാര്‍ഹിക പീഡനത്തിനും തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. 

ഭര്‍ത്താവിനും ഭര്‍ത്തൃപിതാവിനും എതിരെയാണു കേസ്. ആറു പേജ് വരുന്ന യുവതിയുടെ ഡയറിക്കുറിപ്പ് പൊലീസ് മുറിയില്‍നിന്നു കണ്ടെടുത്തു. മൃതദേഹം പെണ്‍കുട്ടിയുടെ വീടായ തിരുവല്ല കുറ്റൂര്‍ തടത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

തെങ്ങണയില്‍ പലചരക്കുകടയിലെ ജോലിക്കാരനാണു മധുമോഹനന്‍. നാലര ലക്ഷം രൂപയുടെ സ്ത്രീധനത്തുകയുമായി ബന്ധപ്പെട്ട പരാമര്‍ശം ഡയറിക്കുറിപ്പുകളിലുണ്ട്. ഇതിനു പുറമേ വിവാഹം കഴിഞ്ഞ് എത്തിയതിനുശേഷമുള്ള ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും പെരുമാറ്റരീതികളും ഡയറിക്കുറിപ്പില്‍ വിശദമാക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്‌ഐ കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.