Latest News

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന ഭാര്യയും കാമുകനും പിടിയില്‍

ജാംഷഡ്പൂര്‍: അവിഹിത ബന്ധം കണ്ടു പിടിച്ച ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ജാംഷഡ്പൂരിലാണ് ട്രക്ക് ഡ്രൈവറായ പ്രകാശ് റാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജാഷഡ്പൂരിലെ ട്രക്ക് ഡ്രൈവറും ഭാര്യ സോണി ദേവിയും താമസിച്ചിരുന്ന വീട്ടിലെ വാടകക്കാരനായിരുന്നു നിരഞ്ജന്‍ കുമാര്‍.

ഭര്‍ത്താവില്ലാത്ത സമയം സോണി ദേവി നിരഞ്ജന്‍ കുമാറുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പ്രണയമായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. പ്രണയം പലപ്പോഴും അതിരുവിട്ടു. സോണി ദേവിയും നിരഞ്ജന്‍കുമാറും തമ്മിലുള്ള അവിഹിത ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചു. ഇതേ ചൊല്ലി അയാള്‍ സോണി ദേവിയും നിരഞ്ജന്‍ കുമാറുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഈ വഴക്കാണ് കൊലപാതകത്തില്‍ കലാശി്ച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണി ദേവിയുടെ ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന നിരഞ്ജന്‍ കുമാര്‍ തലക്ക് അടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ രക്തം വാര്‍ന്ന് മരിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ സോണി ദേവി നിഷേധിച്ചു. താന്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് ഭര്‍ത്താവ് ആക്രമിക്കപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും സോണി ദേവി പറയുന്നു. എന്നാല്‍ നിരഞ്ജന്‍ കുമാറിന്റെയും സോണി ദേവിയുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയ പൊലീസ് ഇരുവരേയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. തുടര്‍ന്ന് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 



Keywords: National, Murder, Love, Jamshadpoor, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.