Latest News

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ് , പ്രിന്‍സിപ്പല്‍ ശശികലയ്ക്ക് കോടതി ജാമ്യം

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവംത്തില്‍ കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിപിഐയാണ് സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്. അതേസമയം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കടുത്ത നിയമലംഘനം നടന്നുവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്‌കൂളിനെതിരെ കര്‍ശന നടപടി ആവശ്യമാണ്. കുട്ടികളോട് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ശിക്ഷണ രീതിയും പെരുമാറ്റവുമാണ് സ്കൂളിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിയെ പട്ടികൂട്ടില്‍ പൂട്ടിയിട്ട സ്കൂളിന്റെ നടപടി കടുത്ത നിയമലംഘനമാണ്. സ്കൂളില്‍ വേണ്ട സൗകര്യങ്ങള്‍ ഒന്നുമില്ല. വീടിനോട് ചേര്‍ന്ന ഷെഡിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്്കൂളിനെ സംബന്ധിച്ച രേഖകള്‍ ഒന്നും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. സ്‌കൂളിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.

സംസ്ഥാനത്താകമാനം അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിബിഎസ്‌സി ബോര്‍ഡിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ നിയന്ത്രണം ഇല്ലാത്ത സ്കൂളുകളില്‍ പരിശോധനയും ഉണ്ടാകാറില്ല. കുട്ടികളുടെ സുരക്ഷിതത്വം, പഠന നിലവാരം, വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കാറില്ല. ഇത്തരം സ്കൂളുകളില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.



Keywords: Kerala, School, Dog, , Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.