Latest News

കുറ്റാന്വേഷണ പരിപാടി അവതാരകന്‍ ബ്ലാക്‌മെയിലിംഗ് കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വാര്‍ത്താ ചാനലില്‍ കുറ്റാന്വേഷണ പരിപാടി അവതരിപ്പിക്കുന്ന അവതാരകനെ ബ്ലാക്‌മെയിലിംഗ് കേസില്‍ ആന്ധ്രാ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ഷവര്‍ധന്‍ എന്ന അവതാരകനാണ് അറസ്റ്റിലായത്. 

ഒളികാമറ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപ ഒരു ദന്തല്‍ കോളേജ് മാനേജുമെന്റിനോട് ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.

ചില തെലുങ്ക് സിനിമകളില്‍ ഇയാള്‍ വേഷമിട്ടിട്ടുണ്ട്. ആന്ധ്രയിലെ എലുരുവിലാണ് ഇയാള്‍ അറസ്റ്റിലായത്. ദന്തല്‍ കോളേജിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാതിരിക്കുന്നതിനാണ് പണം ആവശ്യപ്പെട്ടത്.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.