Latest News

ഒന്‍പതു പേരെ ബസിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ഡ്രൈവര്‍ക്ക് വധശിക്ഷ

മുംബൈ: പൂനെയില്‍ ഒന്‍പത് പേരെ ബസിടിപ്പ് കൊന്ന കേസില്‍ ഡ്രൈവര്‍ക്ക് ബോംപെ ഹൈക്കോടതി വധശിക്ഷ വിധിച്ചു. സന്തോഷ് എം. മാനെ (37) ആണ് ശിക്ഷിക്കപ്പെട്ടത്. 2012 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തട്ടിയെടുത്ത ബസ് അമിതി വേഗതയില്‍ ഓടിച്ച് വഴിയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും മേല്‍ ഇടിപ്പിച്ചു കയറ്റിയാണ് അപകടമുണ്ടാക്കിയത്. തിരക്കേറിയ സമയത്ത് 10 കിലോമീറ്ററോളം നടന്നത്തിയ മരണപ്പാച്ചിലില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കേസില്‍ മാനെയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് നിരസിക്കുകയായിരുന്നു. എന്നാല്‍ മാനെയ്ക്ക് ബുദ്ധിഭ്രമമുണ്ടെന്ന അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചില്ല.

പൂനെയിലെ പൊതുമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായിരുന്നു മാനെ. ഡ്യുട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന സമയത്താണ് ഇയാള്‍ ബസ് തട്ടിയെടുത്ത് ആക്രമണം നടത്തിയത്.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.