കാലിഫോര്‍ണിയ: ലോകം ആകാംഷയോടെ കാത്തിരുന്ന ഐ ഫോണിന്റെ ആറാം പതിപ്പ് പുറത്തിറങ്ങി. രണ്ട് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ 6, ആപ്പിള്‍ 6 പ്ലസും. റെറ്റിന എച്ച് ഡി ഡിസ്‌പ്ലെയാണ് ഫോണുകളില്‍. ആപ്പിള്‍ 6നേക്കാള്‍ വലുതാണ് ആപ്പിള്‍ 6 പ്ലസ്. 6ന് 6.9 മില്ലി മീറ്ററും പ്ലസിന് 7.1 മില്ലി മീറ്ററുമാണ്. വശങ്ങള്‍ വളഞ്ഞ രീതിയിലാണ് ഫോണ്‍ രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടു ഫോണുകളും പഴയ മോഡലിനേക്കാള്‍ വലുതാണ്. ആപ്പിള്‍ 6 4.7 ഇഞ്ചും പ്ലസ് 5.5 ഇഞ്ചുമാണ്.
പവര്‍ ബട്ടണ്‍ വശത്താണ് ഇത് കൂടുതല്‍ സൗകര്യമുണ്ടാക്കും. 8 മെഗാപിക്‌സല്‍ ഐസൈറ്റ് ക്യാമറയാണുള്ളത്. മറ്റൊരു പ്രധാന സവിശേഷത ബാറ്ററിയാണ്. ആപ്പിള്‍ 6ല്‍ ത്രീ ജിയില്‍ 14 മണിക്കൂറാണ് ടോക്‌ടൈം പറയുന്നത്. പ്ലസില്‍ 24 മണിക്കൂറും. ഗോള്‍ഡ്, സില്‍വര്‍, സ്‌കൈ ഗ്രെ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് പുതിയ ഫോണ്‍ ലഭ്യമാവുക. ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് പുതിയ മോഡലുകളെ പരിചയപ്പെടുത്തിയത്. ഡിസ്‌പ്ലേ തകരാറിലാകുന്നതായിരുന്നു ഐ ഫോണിന്റെ പഴയ പതിപ്പുകളുടെ പ്രശ്‌നമെങ്കില്‍ ഇത്തവണ പോറലേല്‍ക്കാത്ത സഫയര്‍ ക്രിസ്റ്റല്‍ ഡിസ്‌പ്ലേയാണു വരുന്നത്.
2007ല്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ കുറവായിരുന്നു. ആന്‍ഡ്രോയിഡുമായി മറ്റു കമ്പനികള്‍ സജീവമായതോടെ സോഫ്റ്റ്‌വെയര്‍ രംഗത്തുണ്ടായിരുന്ന മേധാവിത്വം ആപ്പിളിനു പതിയെ നഷ്ടമായി. വ്യത്യസ്തമായ ആപ്ലിക്കേഷനുകളും ഹാര്‍ഡ് വെയറിലെ മികവുമാണ് ആപ്പിളിനു മേല്‍ക്കൈ നല്‍കുന്നത്.
ചിപ്പുകളും സെന്‍സറുകളും കൂടുതല്‍ സ്മാര്‍ട്ടാകുന്നതിനാല്‍ ഹാര്‍ഡ്‌വെയര്‍ കേപ്പബിലിറ്റിയില്‍ ആപ്പിളാണ് ഇപ്പോഴും മുന്നില്‍. ഇപ്പോഴത്തെ സ്ഥിതിയില്‍ ആപ്പിളിനെ മറ്റു ഫോണുകളുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മൂന്നു വര്‍ഷത്തിനുള്ളില്‍ മറ്റുള്ളവര്‍ ഒപ്പമെത്താം. ആപ്പിളിനെ എതിരിടാന്‍ ഗൂഗിളാകും ആദ്യം തയാറാകുക. ഹാര്‍ഡ്‌വെയറില്‍ ഇപ്പോഴുള്ള മേല്‍ക്കോയ്മ മുതലെടുക്കുന്ന ആപ്പിള്‍ ഗൂഗിളിനു മുന്നിലോടാനുള്ള തയാറെടുപ്പകള്‍ ആരംഭിച്ചിട്ടുണ്ടാകാം.

Keywords: International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment