ചെന്നൈ: ഒരു വയസ്സുകാരന് എയ്ഡ്‌സ് രോഗിയുടെ രക്തം കുത്തിവെച്ച ആശുപത്രിക്ക് മദ്രാസ് ഹൈക്കോടതി 50,000 രൂപ പിഴ വിധിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.
ചെന്നൈ എഗ്മോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആശുപത്രിയാണ് ഒരു വയസ്സുകാരന് എച്ച്.ഐ.വി അണുബാധയുള്ള രക്തം കുത്തിവെച്ചത്. പിന്നീട് വിട്ടുമാറാത്ത അസുഖങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി എയ്ഡ്‌സ് ബാധിതനാണെന്ന് കണ്ടെത്തിയത്.
Keywords: National, Chennai, HIV, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചെന്നൈ എഗ്മോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആശുപത്രിയാണ് ഒരു വയസ്സുകാരന് എച്ച്.ഐ.വി അണുബാധയുള്ള രക്തം കുത്തിവെച്ചത്. പിന്നീട് വിട്ടുമാറാത്ത അസുഖങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി എയ്ഡ്‌സ് ബാധിതനാണെന്ന് കണ്ടെത്തിയത്.
പിന്നീട് എച്ച്.ഐ.വി ബാധിതനായ കുട്ടിക്ക് മതിയായ ചികിത്സ നല്‍കാന്‍ ദിവസവേതനക്കാരായ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് സൊര്‍ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചത് ആശുപത്രിയില്‍ നിന്നല്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

No comments:
Post a Comment