Latest News

തളങ്കര സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: കാസര്‍കോട് തളങ്കര പട്ടേല്‍ റോഡിലെ റെയ്ഹാന മന്‍സിലില്‍ പരേതനായ ദീനാര്‍ അബൂബക്കര്‍ -ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബഷീര്‍(കരാട്ടെ ബഷീര്‍-50) നിര്യാതനായി.

ഷാര്‍ജ റോളയില്‍ ഷാഹില്‍ ഇലക്രേ്ടാണിക്‌സ് കട നടത്തിവരികയായിരുന്നു. ഓഫീസില്‍ കിടന്നുറങ്ങിയ മുഹമ്മദ് ബഷീറിനെ രാവിലെ സ്ഥലത്തെത്തിയ റൂം ബോയ് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: സുലൈഖ ബാങ്കോട്. മക്കള്‍: അന്‍ജൂം റെയ്ഹാന, ബദറുല്‍ മുനീര്‍, ഷിറിന്‍ ഷഹാന, യൂസഫലി, ഷഹല. മരുമകന്‍: നിയാസ് ഉപ്പള. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, നസീര്‍, മുഹമ്മദ് അലി, ഹമീദ്, അഷ്‌റഫ് നഫീസ, സുഹറ, അസ്മ, അനീസ്.



Keywords: Kasaragod, Thalangara, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.