Latest News

ഏഴിമല നാവിക അക്കാദമിയില്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്ന സൈനികന്റെ ഭാര്യ അറസ്റ്റില്‍


കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ മകളെ കൊലപ്പെടുത്തിയതിന് സൈനികന്റെ ഭാര്യ അറസ്റ്റിലായി. ഹരിയാന സ്വദേശിനി മമതയെയാണ് പയ്യന്നൂര്‍ പോലീസ് അറസ്‌റ് ചെയ്തത്. അഞ്ച് വയസ്സുള്ള മകള്‍ ദിവ്യയെ കൊലപ്പെടുത്തിയതിനാണ് അറസ്റ്റ്.

നാവിക അക്കാദമിയിലെ മെഡിക്കല്‍ അസിസ്റ്റന്റായ സുനില്‍ റാട്ടിയുടെ ഭാര്യ മമതയെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുനില്‍ റാട്ടിയുടെയും മമതയുടെയും മകളായ ദിവ്യയുടെ പിറന്നാളായിരുന്നു വെളളിയാഴ്ച. പിറന്നാള്‍ ആഘോഷം രാവിലെ കഴിഞ്ഞ് നാവികനായ സുനില്‍ ഡ്യൂട്ടിക്ക് പോയി. എന്നാല്‍ എതാനും സമയം കഴിഞ്ഞപ്പോള്‍ ഭാര്യ മമത ഫോണില്‍ വിളിച്ച് മകള്‍ക്ക് അസുഖമുണ്ടെന്നും പെട്ടെന്ന് വരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് സുനില്‍ എത്തി മകളെ നേവല്‍ ബേസിലുള്ള ആശുപത്രിയില്‍ എത്തിച്ചു.

അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് ഉന്നത നേവല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. ഈ ഘട്ടത്തില്‍ കുട്ടിയുടെ കഴുത്തിന് ചുറ്റും ചില മുറിവുപോലുള്ള പാടുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണം കഴുത്ത് ഞെരിച്ചുള്ളതാണെന്ന് മനസ്സിലായത്. ഇതേ തുടര്‍ന്ന് പോലീസ് സുനിലിനെയും മമതയെയും ചോദ്യം ചെയ്തപ്പോഴാണ് മമത ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മകളെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. ഹരിയാണ സ്വദേശിയാണ് മമത. കൊലപാതകം എന്തിനാണെന്ന് പോലീസ് അന്വേഷിക്കുകയാണ്.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.