കാസര്‍കോട്: മായിപ്പാടി ഡയറ്റിലെ അധ്യാപകവിദ്യാര്‍ത്ഥികളും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മനുഷ്യപൂക്കളം തീര്‍ത്തു. ഓണം വിപണിയിലെ വില്‍പ്പന ചരക്കാവുന്ന ഇന്നത്തെ കാലത്ത് മനുഷ്യ പൂക്കളം ഓര്‍മ്മയുടെയും പ്രതിരോധത്തിന്റെയും ദൃശ്യാനുഭവമായി.
കാര്‍ഷിക ജീവിതത്തിന്റെ ഗൃഹാതുരമായ സ്മൃതികളുണര്‍ത്തി ഡയറ്റ് അങ്കണത്തില്‍ ഒരുക്കിയ മനുഷ്യപൂക്കളം കാണികള്‍ക്ക് വേറിട്ട ഒരുഓണാനുഭവമായി. പ്രശസ്ത ശില്പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനവും സഹായി പ്രകാശന്‍ കൊടക്കാടുമാണ് നവീനമായ ഈ ദൃശ്യാനുഭവം രൂപകല്‍പ്പന ചെയ്തത്.
കൂറ്റന്‍ മനുഷ്യ ശില്പമായി കാണപ്പെട്ട പൂക്കളത്തിന്റെ പുറംവലയത്തില്‍ മുട്ടുകുത്തിയിരുന്ന കൊച്ചുകുട്ടികള്‍ കൊടിയിലയില്‍ അവിലും പൂക്കളും കാര്‍ഷികോത്പന്നങ്ങളും വെച്ച് ഭൂമിമാതാവിനെ പ്രണമിച്ചു. തൊട്ട് ഉളളിലുളള നിരയില്‍അണി നിരന്നവര്‍ തേങ്ങയും മലരും വെല്ലവും സമര്‍പ്പിച്ചു. അതിനുളളില്‍ കേരളീയ വേഷത്തില്‍ വന്ന അധ്യാപക വിദ്യാര്‍ത്ഥിനികള്‍ കുരുത്തോലയും നെല്‍ക്കതിരും നിലവിളക്കും കൈയിലേന്തി ഏറ്റവും മധ്യത്തില്‍ ഉയര്‍ന്നു കാണപ്പെട്ട കേരളീയ വനിതയുടെ കൈയില്‍ കുരുത്തോലക്കൊപ്പം ഹനുമാന്‍ കിരീടവും ഉണ്ടായിരുന്നു. മനുഷ്യ പൂക്കളം അഞ്ച് മിനുട്ടോളം നീണ്ട് നിന്നു.
കേരളീയ സംസ്‌കൃ അടയാളങ്ങളായ നാട്ടുപ്പൂക്കളും നാടന്‍ വിഭവങ്ങളും ജീവിതോപകരണങ്ങളും ഉപയോഗിച്ചു തീര്‍ത്ത ശില്പം പരിസ്ഥിതിയെയും സംസ്‌കൃതിയെയും തിരിച്ചു പിടിക്കാന്‍ അധ്യാപകവിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പ്രതിജ്ഞയും സമര്‍പ്പണവുമാണെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി കൃഷ്ണകുമാര്‍ പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് ഗിരീശന്‍, ഫാക്കല്‍ട്ടി അംഗങ്ങളായ ടി. സുരേഷ്, കെ. രമേശന്‍, ടീച്ചര്‍ എജുക്കേറ്റര്‍ കൃഷ്ണകാരന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment