Latest News

യു.എസ് ഓപണ്‍: സാനിയ–ബ്രൂണോ സഖ്യത്തിന് കിരീടം

ന്യൂയോര്‍ക്: യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ബ്രസീലിന്‍െറ ബ്രൂണോ സോരസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ അമേരിക്കയുടെ അബി ഗെയ്ല്‍-മെക്സികോയുടെ സാന്‍റിയോഗോ ഗോണ്‍സാലസ് ജോടിയെ ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിലാണ് സാനിയ സഖ്യം കീഴടക്കിയത് ( 6-1, 2-6 (11-9). 

ടൈബ്രേക്കറില്‍ 10-8 ആയിരുന്നു സ്കോര്‍. സാനിയ-ബ്രൂണോ കൂട്ടുകെട്ടിന്‍െറ ആദ്യ ടൂര്‍ണമെന്‍റ് കൂടിയായിരുന്നു ഇത്. ഒന്നാം സീഡായ സാനിയ-ബ്രൂണോ സഖ്യം ആദ്യസെറ്റില്‍ അനായാസം വിജയംകണ്ടെങ്കിലും രണ്ടാം സെറ്റില്‍ എതിരാളികള്‍ ഉജ്ജ്വലമായി തിരിച്ചുവന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ മികച്ച പോരാട്ടം പുറത്തെടുത്ത് സാനിയ ടീം കിരീടം സ്വന്തമാക്കി. ഈയിനത്തില്‍ സാനിയയുടെ മൂന്നാം ഗ്രാന്‍ഡ്സ്ളാം നേട്ടമാണിത്. 

2012ല്‍ ഫ്രഞ്ച് ഓപണില്‍ മിക്സഡ് ഡബ്ള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം സ്വന്തമാക്കിയതായിരുന്നു സാനിയയുടെ ആദ്യ ഗ്രാന്‍ഡ്സ്ളാം നേട്ടം. ഭൂപതിയുമൊന്നിച്ച് 2009ല്‍ ആസ്ട്രേലിയന്‍ ഓപണിലും സാനിയ വിജയം ആവര്‍ത്തിച്ചു.
അതേസമയം പുരുഷസിംഗ്ള്‍സ് രണ്ടാം സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ റോജര്‍ ഫെഡറര്‍, ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കിനെ നേരിടും. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്‍െറ ഗെയില്‍ മൊന്‍ഫില്‍സിനെതിരെ വിയര്‍ത്തുകളിച്ചാണ് ഫെഡറര്‍ അവസാന നാലിലേക്ക് ഇടംനേടിയത്. (4-6, 3-6, 6-4, 7-5, 6-2 )മറ്റൊരു ആവേശപ്പോരില്‍ ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു സിലിക് സെമി ബെര്‍ത്ത് ഉറപ്പാക്കിയത്. സ്കോര്‍: 6-2, 6-4, 7-6 (7\4).



Keywords: Sports News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.