Latest News

പരേതന്‍ ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തു; സെമിത്തേരി ജീവനക്കാരന്റെ പണിപോയി

സ്‌പെയിന്‍: കുഴി മാന്തിയെടുത്ത മൃതദേഹത്തിനൊപ്പം ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌ത സെമിത്തേരി ജീവനക്കാരന്റെ പണിപോയി. സ്‌പെയിനിലെ ഒരു സെമിത്തേരി സൂക്ഷിപ്പുകാരനായ ക്ലെമന്റ്‌ എന്ന യുവാവിനെയാണ്‌ അധികൃതര്‍ സസ്‌പെന്റ്‌ ചെയ്‌തത്‌. 23 വര്‍ഷം മുന്‍പ്‌ മരിച്ച വ്യക്‌തിയുടെ മൃതദേഹമാണ്‌ സെമിത്തേരി ജീവനക്കാരന്‍ കുഴിച്ചെടുത്തത്‌. ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യാന്‍ മരിച്ചയാളുടെ സഹോദരീ പുത്രനായ ഒരു യുവാവുമുണ്ടായിരുന്നു.

എന്നാല്‍ ഫോട്ടോ വൈറലായതോടെ പണി കിട്ടിയത്‌ സെമിത്തേരി ജീവനക്കാരനായ ക്ലെമന്റിനും. 

ജീര്‍ണ്ണിച്ച്‌ അസ്‌ഥികൂടമായെങ്കിലും പാന്റസും ഷര്‍ട്ടുമൊക്കെ ധരിച്ച്‌ സ്‌മാര്‍ട്ടായാണ്‌ പരേതന്‍ ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തത്‌. പരേതന്റെ സഹോദരി പുത്രിയാണ്‌ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്‌ അതുകൊണ്ട്‌ തന്നെ ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ കൂടി അറിവോടെയായിരിക്കാം ചിത്രം പകര്‍ത്തിയതെന്നാണ്‌ നിഗമനം.

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ്‌ നഗര ഭരണകൂടം കെമന്റിനെ സസ്‌പെന്റ്‌ ചെയ്‌തത്‌. ചിത്രം പകര്‍ത്തിയ ബന്ധുക്കള്‍ തന്നെയാണ്‌ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്‌. രസകരമായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന്‌ പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്‌തു. പരേതന്റെ ഭാര്യ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മരിച്ചിരുന്നു. അവരെ സംസ്‌കരിക്കുന്നതിന്‌ വേണ്ടി കല്ലറ ഒരുക്കുന്നതിനിടെയാണ്‌ ക്ലെമന്റും സംഘവും കുസൃതി ഒപ്പിച്ചത്‌.



Keywords: International News, World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.