കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം പ്രവര്‍ത്തകനും പാട്യം സോഷ്യല്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റി എംഡിയുമായ ചപ്ര പ്രകാശനാണ് അറസ്റ്റിലായിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി വിക്രമനെ സംഭവ സ്ഥലത്തു നിന്നും രക്ഷപെടാനും തുടര്‍ന്ന് ഒളിവില്‍ കഴിയാനും സഹായിച്ചത് പ്രകാശനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്ക് ഗൂഢാലോചനയിലും പങ്കുളളതായി പോലീസ് വ്യക്തമാക്കി.
മനോജിനെ വെട്ടികൊലപ്പെടുത്തിയ ശേഷം സ്ഥലത്തു നിന്നും വിക്രമനെ പാട്യം സോഷ്യല്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാഹനത്തിലാണ് പ്രതി രക്ഷപെടുത്തിയത്. ബോംബെറിയുന്നതിനിടെ ശരീരത്ത് പരിക്കേറ്റ വിക്രമനെ ചികിത്സയ്ക്കായി ആദ്യം സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കണ്ണൂരിലും പയ്യന്നൂരിലുമായി ഒന്‍പത് ദിവസം ഒളിവില്‍ കഴിഞ്ഞ വിക്രമനെ വേഷം മാറി കോടിതിയില്‍ കീഴടങ്ങാനും പ്രകാശന്‍ സഹായിച്ചുവെന്ന് പോലീസ് കണ്ടെത്തി. ഒളിവിലായിരുന്ന സമയത്ത് ബാംഗളൂരിലെ നിംഹാന്‍സിലും വിക്രമന്‍ ചികിത്സ തേടിയെന്ന് പോലീസ് പറഞ്ഞു.
സിപിഎം നേതാവായ രാമചന്ദ്രനും കേസില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആകെ ഏഴ് പ്രതികളാണ് കേസിലുള്ളതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് ആറുപ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.

Keywords: Kannur News, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment