Latest News

റൗള സ്ഥലംമാറ്റ വാര്‍ത്തക്കുപിന്നില്‍ രാജ്യശത്രുക്കള്‍ - ഹറം മേധാവി

ജിദ്ദ: രാജ്യത്തെ ഇസ്ലാമിക പൈതൃകങ്ങള്‍ തകര്‍ക്കപ്പെടുന്നതായും പ്രവാചകന്‍െറ ഖബറിടം മസ്ജിദുന്നബവിക്കടുത്തുള്ള പൊതുശ്മശാനമായ ജന്നത്തുല്‍ ബഖീഇലേക്ക് മാറ്റുന്നതായും മറ്റും പ്രചരിക്കുന്ന കിംവദന്തികള്‍ അടിസ്ഥാന രഹിതമാണെന്ന് മക്കയിലെ മസ്ജിദുല്‍ഹറാം ഇമാമും ഖതീബും ഇരുഹറം കാര്യാലയ മേധാവിയുമായ ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ് പ്രസ്താവിച്ചു. 

വിവിധ ലോക രാജ്യങ്ങളില്‍നിന്നത്തെിയ ലക്ഷക്കണക്കായ ഹജ്ജ് തീര്‍ഥാടകരടക്കം തിങ്ങിനിറഞ്ഞ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ വെള്ളിയാഴ്ച നടത്തിയ ഖുത്ബയിലാണ് ഹറം ഇമാം ഇക്കാര്യത്തിലെ സൗദി നിലപാട് വ്യക്തമാക്കിയത്. 

ഇരു ഹറമുകളുടെയും വികസനത്തിന്‍െറ ഭാഗമായി മക്കയിലും മദീനയിലും നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി നടക്കുന്ന കുപ്രചാരണങ്ങള്‍ക്ക് മുസ്ലിം സമൂഹം ചെവികൊടുക്കരുതെന്നും രാജ്യത്തിനെതിരെ കുപ്രചാര വേല പതിവാക്കിയ ഏതാനും വ്യക്തികളും ചില വാര്‍ത്താ മാധ്യമങ്ങളുമാണ് ഇതിനു പിന്നിലെന്നും ഡോ. സുദൈസ് പറഞ്ഞു.
പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മറ്റൊരിടത്തേക്ക് മാറ്റിപ്പണിയുകയെന്നത് സാമാന്യബോധത്തിനു നിരക്കുന്നതല്ല. സുബോധമുള്ളവര്‍ ഇത്തരം ആരോപണങ്ങള്‍ക്കു പിറകെ പോകില്ല. ഇരു ഹറമുകളുടെയും മസ്ജിദുന്നബവി സമുച്ചയത്തിലെ പ്രവാചകന്‍െറ റൗളയുടെയും മറ്റുമൊക്കെ സംരക്ഷണം ദൈവിക ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെട്ടതാണ്. 

തന്‍െറ ഖബറിടത്തെ ആരാധനാമൂര്‍ത്തിയാക്കരുതെന്ന പ്രവാചക താല്‍പര്യത്തിന്‍െറ പ്രത്യുത്തരമായി പ്രവാചകന്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം മൂന്ന് ചുമരുകളാല്‍ പാവനമായ നിലയിലല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക പൈതൃക സംരക്ഷണത്തിന്‍െറ കാര്യത്തില്‍ മുസ്ലിം ലോകത്തിന് ഒരു ആശങ്കയുടെയും ആവശ്യമില്ളെന്ന് ഇമാം അറിയിച്ചു.
ഇത്തരം കുപ്രചാരണങ്ങളുണ്ടാകുമ്പോള്‍ വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പുവരുത്തണം. വിശിഷ്യ ഇരു ഹറമുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാവുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

ഹജ്ജിന്‍െറ ചടങ്ങുകള്‍ വിജയകരമാക്കുന്നതിന് ഹജ്ജ് സേവനത്തിനായി രംഗത്തുള്ള സുരക്ഷാ വിഭാഗങ്ങളുമായും മറ്റു ജീവനക്കാരുമായും സഹകരിക്കണമെന്നു ഹറം മേധാവി ആവശ്യപ്പെട്ടു. അല്ലാഹുവിന്‍െറ അതിഥികളെ സേവിക്കുന്നതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രത്യേക നിര്‍ദേശങ്ങളോടെ സജ്ജമായിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.



Keywords: Gulf, Madeena, Raula, Saudi Arabia, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.