Latest News

പ്രസവം വാട്‌സ്ആപ്പില്‍: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. പയ്യന്നൂര്‍ ഗവ. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ മനോജ്കുമാര്‍, മധുസൂദനന്‍, അനസ്‌തേഷിസ്റ്റ് ഡോ. സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഷന്‍ ചെയ്തത്.

നേരത്തെ ഇവര്‍ കുറ്റക്കാരാണെന്ന് ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
അതേ സമയം പ്രസവരംഗം ആരാണ് ചിത്രീകരിച്ചതെന്ന് അറിയാന്‍ പോലീസ് അന്വേഷണം വേണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ആശുപത്രി ജീവനക്കാരില്‍ നിന്നു പോലീസും ഡിഎംഒയും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. പരാതിക്കാരിയായ ഉദിനൂര്‍ സ്വദേശിനിയുടെ വീട്ടിലെത്തിയും ഡിഎംഒ മൊഴി രേഖപ്പെടുത്തി. ആരോപണ വിധേയരായ മൂന്നു ഡോക്ടര്‍മാരും സംഭവശേഷം ഡ്യൂട്ടിക്കു ഹാജരായിട്ടില്ല. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്.

കഴിഞ്ഞ ജൂലൈ 18-ന് രാവിലെ 11-ന് കന്നിപ്രസവത്തില്‍ മൂന്നു കുട്ടികള്‍ക്കു ജന്മം നല്കിയ യുവതിയുടെ പ്രസവമാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. കഴിഞ്ഞദിവസം ഒരു സ്വകാര്യചാനല്‍ ഇതു പ്രക്ഷേപണം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതെത്തുടര്‍ന്നു ഉത്തരവാദികളായ ഡോക്ടര്‍മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ സംഘടിച്ചെത്തിയതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പ്രസവ സമയത്തു ലേബര്‍റൂമിലുണ്ടായിരുന്ന മൂന്നു ഡോക്ടര്‍മാരുടെയും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നാലു ജീവനക്കാരുടെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


Keywords: Kannur, Payyannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.