Latest News

യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് ആറു വര്‍ഷം കഠിനതടവ്

കാഞ്ഞങ്ങാട് : കൂലിത്തൊഴിലാളിയായ യുവാവിനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വൃദ്ധനെ കോടതി ആറു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മാലോം കാര്യോട്ട് ചാലിലെ അഗസ്റ്റി ഈപ്പനെയാണ് (66) ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ആറുവര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴടയച്ചില്ലെങ്കില്‍ അഗസ്റ്റി മൂന്ന്മാസം തടവനുഭവിക്കണം. 

കിനാനൂര്‍ കടയങ്കയം തട്ടിലെ പാലയുടെ മകനും കൂലിത്തൊഴിലാളിയുമായ കെ ശ്രീധരനെ (32) വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അഗസ്റ്റി ഈപ്പന്‍.
2010 ഫെബ്രുവരി 1 ന് കടയങ്കയം തട്ടില്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ശ്രീധരനെ അഗസ്റ്റി വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും വാക്കത്തി കൊണ്ട് കഴുത്തിനും ദേഹത്തും വെട്ടുകയുമായിരുന്നു. ഒഴിഞ്ഞു മാറിയതിനാല്‍ ശ്രീധരന്റെ കഴുത്തിന് കാര്യമായ മുറിവേറ്റില്ല. വെട്ട് ശക്തമായ രീതിയില്‍ കൊണ്ടിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ ശ്രീധരന്റെ പരാതിയില്‍ അഗസ്റ്റിക്കെതിരെ വധശ്രമത്തിന് നീലേശ്വരം പോലീസ് കേസെടുക്കുകയായിരുന്നു.
അഗസ്റ്റിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റിലായ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിന്റെ വിചാരണ വേളയില്‍ കുറ്റം തെളിഞ്ഞതോടെയാണ് പ്രതിയെ ശിക്ഷിച്ചത്.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.