Latest News

മോദിയുടെ പുതിയ മന്ത്രി സംഘത്തില്‍ അഡ്വാനിയെ അറസ്റ്റ് ചെയ്ത ഐഎഎസുകാരനും

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​തി​യ മ​ന്ത്രി സം​ഘ​ത്തി​ൽ ബി​ജെ​പി നേ​താ​വ് എ​ൽ.​കെ അ​ഡ്വാ​നി​യെ അ​റ​സ്റ്റ് ചെ​യ്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും. അ​ഡ്വാ​നി​യെ 26 വ​ര്‍​ഷം മു​മ്പ് അ​റ​സ്റ്റ് ചെ​യ്ത ആ​ർ.​കെ സിം​ഗാ​ണ് മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.[www.malabarflash.com]

അ​ഡ്വാ​നി ന​യി​ച്ച ര​ഥ​യാ​ത്ര ബി​ഹാ​റി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ലാ​ലു പ്ര​സാ​ദ് യാ​ദ​വ് അ​റ​സ്റ്റി​ന് ഉ​ത്ത​ര​വി​ട്ടു. ഗു​ജ​റാ​ത്തി​ലെ സോ​മ​നാ​ഥി​ൽ​നി​ന്നും അ​യോ​ധ്യ​യി​ലേ​ക്കു​ള്ള ര​ഥ​യാ​ത്ര ത​ട​യാ​ൻ ലാ​ലു നി​യോ​ഗി​ച്ച ര​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു രാ​ജ് കു​മാ​ർ സിം​ഗ്.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ർ.​കെ സിം​ഗ് 1990 ഒ​ക്ടോ​ബ​റി​ലാ​ണ് ബി​ഹാ​ർ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. അ​ഡ്വാ​നി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യ രാ​മേ​ശ്വ​ർ ഒ​റോ​ണു​മാ​യി പാ​റ്റ്ന​യി​ൽ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് ആ​ർ.​കെ സിം​ഗ് സ​മ​സ്തി​പു​രി​ൽ എ​ത്തി​യ​ത്. അ​ഡ്വാ​നി താ​മ​സി​ച്ചി​രു​ന്ന ഗ​സ്റ്റ്ഹൗ​സി​ലെ​ത്തി​യ ഇ​രു​വ​രും അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത് പാ​റ്റ്ന​യി​ലേ​ക്ക് പ​റ​ന്നു.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വാ​നി ന​യി​ച്ച ര​ഥ​യാ​ത്ര​യാ​യി​രു​ന്ന ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​ഭാ​വി മാ​റ്റി​മ​റി​ച്ച​ത്. ര​ഥ​യാ​ത്ര​യോ​ടെ​യാ​ണ് ബി​ജെ​പി അ​തി​ദ്രു​തം വ​ള​രാ​ൻ ആ​രം​ഭി​ച്ച​ത്. അ​ഡ്വാ​നി​യെ ബി​ഹാ​റി​ൽ അ​റ​സ്റ്റ് ചെ​യ്ത് ആ​റു​വ​ർ​ഷം തി​ക​യു​മ്പോ​ഴേ​ക്കും ബി​ജെ​പി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​രം പി​ടി​ച്ചു. അ​ഡ്വാ​നി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യും അ​വ​രോ​ധി​ക്ക​പ്പെ​ട്ടു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ഡ്വാ​നി​യെ അ​റ​സ്റ്റ് ചെ​യ്ത 1975 ബാ​ച്ചി​ലെ ബി​ഹാ​ര്‍ കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ 64ാം വ​യ​സി​ല്‍ ബി​ജെ​പി മ​ന്ത്രി​സ​ഭ​യി​ലെ​ത്തി. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യും ആ​ർ.​കെ സിം​ഗ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.