Latest News

ശ്രീനാരായണ എജ്യൂക്കേഷണല്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉത്തരമലബാറില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവട് വെപ്പുമായി രൂപീകൃതമായ ശ്രീനാരായണ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ.ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു.


ക്ഷേത്ര സ്ഥാനികര്‍ക്കുള്ള ചികില്‍സാ സഹായ വിതരണം ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ നിര്‍വ്വഹിച്ചു.


എം.പൊക്ലന്‍, മടിക്കൈ കമ്മാരന്‍, ബഷീര്‍ വെള്ളിക്കോത്ത്, നാരായണന്‍ കൊളത്തൂര്‍, എം.വി.നാരായണന്‍, ബാലകൃഷ്ണന്‍ കേവീസ്, കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ചന്ദ്രശേഖരന്‍ കാരണവര്‍, ബാലകൃഷ്ണന്‍ പെരിയ, വിശ്വനാഥന്‍, പി.വി.സാവിത്രി, മിനി ഭാസ്‌ക്കരന്‍, എം.മാധവി, മാമുനി ചന്ദ്രന്‍, യു.പ്രശാന്തന്‍, മയിച്ച പി.ഗോവിന്ദന്‍, പി.രാമന്‍മാസ്റ്റര്‍, എ.വി.ഗോവിന്ദന്‍, ഒ.കെ.നാരായണി എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.രാജന്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് മേഖലാ സെക്രട്ടറി കണ്ണന്‍കുഞ്ഞി നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.