ന്യൂഡല്‍ഹി: എനിക്കിനി ഉറങ്ങേണ്ട. ഓരോ തവണ ഉറങ്ങാനായി കണ്ണടയ്ക്കുമ്പോഴും മനസ്സില്‍ തെളിയുന്നത് ബാബയുടെ മുഖമാണ്-ഇതു പറയുമ്പോഴും ജന്മാഷ്ടമി നാളില്‍ ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് പൂജാരി പീഡിപ്പിച്ച എട്ടു വയസ്സുകാരിയുടെ മുഖത്ത് ഭീതി ഒഴിഞ്ഞിരുന്നില്ല. നാടിനെ നടുക്കിയ സംഭവം നടന്നിട്ട് രണ്ടാഴ്ചയായെങ്കിലും പീഡനത്തിന്റെ ഞെട്ടലില്‍ നിന്നും ദുരിതത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല പെണ്‍കുട്ടിയും കുടുംബാംഗങ്ങളും.
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ തന്നെ പീഡിപ്പിച്ച എഴുപതുകാരനായ പൂജാരിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതിനുശേഷം പോലീസിനു നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി തന്റെ ഉറക്കമില്ലാത്ത രാത്രികളെ കുറിച്ചും പീഡനത്തിന്റെ ഭീതിനിറഞ്ഞ നിമിഷങ്ങളെ കുറിച്ചും വിവരിച്ചത്.
ഇക്കഴിഞ്ഞ ആഗസ്ത് പതിനെട്ടിനാണ് പെണ്‍കുട്ടിയെ പൂജാരിയായ ബാബ വിശ്വബന്ധു പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ഗ്രാമമായ മെഹ്‌റൗളി സ്വദേശിയായ പൂജാരി പത്ത് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ്. ഇക്കാലയളവില്‍ ഇയാള്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും സൂചനയുണ്ട്.
അടിവയറ്റില്‍ വേദനയുണ്ടെന്നും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഇയാളെ ആഗസ്ത് പതിനെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ പിന്നീട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords:Delhi, Rape, Temple, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment