Latest News

ബേക്കലില്‍ ലീഗ് നേതാവിന്റെ രണ്ട് കാറുകള്‍ അടിച്ചു തകര്‍ത്തു

ബേക്കല്‍: മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ടിന്റെ വീട്ട് മുററത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ അടിച്ചു തകര്‍ത്തു. മുന്‍ പളളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പറും മുസ്‌ലിം ലീഗ് ബേക്കല്‍ ശാഖ പ്രസിഡണ്ടുമായ ബി.എ അന്‍സാരിയുടെ കെ.എല്‍ 60 എഫ് 2925 ഇന്നോവ, കെ.എല്‍.60 എച്ച് 1265 മഹീന്ദ്ര ലോഗന്‍ എന്നീ കാറുകളാണ് തകര്‍ത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഐ.എന്‍.എല്‍ പ്രവര്‍ത്തകനായിരുന്ന അന്‍സാരി 9 മാസങ്ങള്‍ക്ക് മുമ്പ് ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേരുകയായിരുന്നു.
ഈ സംഭവമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.