മെക്‌സിക്കോ സിറ്റി: Boost is the secret of my energy (എന്റെ ആരോഗ്യത്തിന്റെ രഹസ്യം ബൂസ്റ്റ്). സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ശബ്ദത്തില്‍ കേട്ട് ഹൃദയത്തില്‍ ആഴ്ന്നുപോയ ഈ പരസ്യവാചകം ഒന്നു മാറ്റിപ്പിടിക്കുകയാണ് ലിയാന്‍ഡ്ര ബിക്കേറ ലുബ്രെറാസ് എന്ന മെക്‌സിക്കന്‍ മുത്തശി. ലിയാന്‍ഡ്ര മുത്തശി പറയുന്നത് തന്റെ ആരോഗ്യത്തിന്റെ രഹസ്യം ചോക്ലേറ്റ് ആണെന്നാണ്. സച്ചിന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ Chocolate is the secret of my energy . ലിയാന്‍ഡ്ര മുത്തശിയുടെ പ്രായം അറിഞ്ഞാല്‍ ഈ ചോക്ലൈറ്റ് ഭക്ഷണത്തിന്റെ രഹസ്യം ആരുമൊന്ന് ചോദിച്ചുപോകും.
മുത്തശിയുടെ പ്രായം വെറും 127 മാത്രം. ഈ ചെറുപ്പത്തിന്റെ പരമരഹസ്യമായ കാരണമാണ് മുത്തശി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എല്ലാ ദിവസവും വയറു നിറച്ച് ചോക്ലേറ്റ് തിന്നുന്നതാണ് തന്റെ ആരോഗ്യത്തിന്റെ സീക്രട്ടെന്നാണ് മുത്തശി പറയുന്നത്.
ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം ജീവിതത്തില്‍ ഇതുവരെ വെറുതേയിരുന്നിട്ടില്ലെന്നതാണ്. നൂല് നൂല്‍ക്കുകയും തുന്നല്‍പ്പണിയുമാണ് മുത്തശിയുടെ പ്രധാന ജോലികള്‍. ഉറക്കം വന്നാല്‍ മുത്തശി പിന്നെ കുംഭകര്‍ണ സോദരിയാണ്. രണ്ടും മൂന്നും ദിവസം ഒറ്റയടിക്ക് ഉറങ്ങിക്കളയും.
ഇത്രയും പ്രായത്തിനിടക്ക് ഒരിക്കല്‍ പോലും വിവാഹം കഴിക്കാന്‍ ലിയാന്‍ഡ്രയ്ക്ക് തോന്നിയിട്ടില്ല. എന്നാല്‍ പ്രണയം അത് വേണ്ടുവോളമുണ്ടായിരുന്നു. പ്രണയവല്ലരി പൂവിട്ട് തളിര്‍ത്ത് അഞ്ചു കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തു. ഇപ്പോള്‍ 73 കൊച്ചുമക്കളുടെയും അവരുടെ 53 മക്കളുടെയും മുത്തശിയാണ് ലിയാന്‍ഡ്ര.

പ്രായം സെഞ്ചുറികടന്നിട്ടും നോട്ടൗട്ടാകാതെ ജൈത്രയാത്ര തുടരുന്ന ലിയാന്‍ഡ്രയ്ക്ക് മെക്‌സിക്കന്‍ വിപ്ലവമെന്നുകേട്ടാല്‍ ചോര തിളയ്ക്കും. വിപ്ലവ ഓര്‍മകളില്‍ ഇനിയും ക്ലാവ് പിടിക്കാന്‍ ലിയാന്‍ഡ്ര സമ്മതിച്ചിട്ടില്ല. ലാ അഡിലിറ്റ എന്ന നാടോടിപാട്ടുമായി വിപ്ലവത്തില്‍ പങ്കെടുത്തതിന്റെ കഥകള്‍ ലിയാന്‍ഡ്ര ഒന്നൊഴിയാതെ ഇപ്പൊഴും പറയും.
ഇക്കാലജീവിതത്തിനിടെ ലിയാന്‍ഡ്ര മുത്തശി അഞ്ചു മക്കളുടെയും 20 കൊച്ചുമക്കളുടെയും മരണം കണ്ടു. ജീവിതത്തില്‍ കൂടെയുണ്ടായിരുന്ന പലരും വിട്ടുപോയിട്ടും ലിയാന്‍ഡ്ര അവരുടെ ആഹ്ലാദകരമായ ചോക്ലേറ്റ് ജീവിതം തുടരുകതന്നെയാണ്.
Keywords: nternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: nternational News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment