കാസര്‍കോട്: നെല്ലിക്കുന്നില്‍ തിരുവോണദിവസം വൈകിട്ടും രാത്രിയിലുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 54 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. എസ്.ഐ. സുകുമാരന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും ബങ്കരക്കുന്ന് ബെല്‍ക്കാടിലെ ഹസൈന്‍ സവാദിന്റെ (20) പരാതിയില്‍ നാല് പേര്‍ക്കെതിരേയുമാണ് കേസ്.
പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് രണ്ടുവിഭാഗങ്ങളില്‍പെട്ട കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 332, 153 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രതികളെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment