കാസര്‍കോട്: ബൈക്ക് റൈസുമായി ബന്ധപ്പെട്ട് കാസര്‍കോട് നെല്ലിക്കുന്നില്‍ സംഘര്‍ഷം, പോലീസുകാരടക്കം അഞ്ച് പേര്‍ക്ക് പരിക്ക്, വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാര്‍ തകര്‍ത്തു, മുന്‍ നഗരസഭാ കൗണ്‍സിലര്‍ ത്വാഹിറിന്റെ വീടിനുനേരെ ഒരു സംഘം കല്ലെറ്.
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഓണാം ആഘോഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നെല്ലിക്കുന്ന് ബീച്ചിലേക്ക് നിരവധി പേര്‍ എത്തിയിരുന്നു. ഇതിനിടയില്‍ ബൈക്ക് റൈസ് നടത്തിയവരെ ചിലര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പറയപ്പെടുന്നു.
ഏഴ് മണിയോടെ നെല്ലിക്കുന്ന് ബീച്ച് ഭാഗത്തുനിന്നും ബൈക്കിലെത്തിയവര്‍ നെല്ലിക്കുന്ന് ജങ്ഷനിലുണ്ടായിരുന്ന 12കാരനെയും ഒരു യുവാവിനെയും പ്രകോപനമില്ലാതെ അക്രമിച്ചതോടെയാണ് വ്യാപകമായ അക്രമം തുടങ്ങിയത്. ഈ സമയം ഇവിടെ രണ്ടുപോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ സ്ഥലം വിട്ടു. പിന്നീട് നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഒരുസംഘം നെല്ലിക്കുന്ന് ജങ്ഷനിലെത്തി പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
നെല്ലിക്കുന്ന് കടപ്പുറത്തെ ഒരു വിവാഹ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ ഒരു സംഘം അസ്ട്രല്‍ വാച്ച് കമ്പനിക്ക് സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തി കാറിന്റെ ഗ്ലാസ് തകര്‍ത്തു. പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇതുവഴി വന്ന നിരവധി ബൈക്കുകള്‍ക്കും കല്ലേറുണ്ടായി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസുകാര്‍ എത്തി. ഇതിനിടയിലാണ് എ.ആര്‍ ക്യാമ്പിലെ പോലീസുകാരായ ഷജില്‍ (31), രഞ്ജിത്ത് (28), സുനില്‍ കുമാര്‍ (31) എന്നിവര്‍ക്ക് നെല്ലിക്കുന്ന ഓവര്‍ബ്രിഡ്ജിന് സമീപത്തുവെച്ച് കല്ലേറില്‍ പരിക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി എട്ടോടെ ബൈക്കില്‍ പോവുകയായിരുന്ന ബങ്കരക്കുന്നിലെ ഹുസൈന്‍ ഷഹബാദ് (20), മുഹമ്മദ് അസ്ലം (19) എന്നിവരെ ബെല്‍ക്കാട് വെച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും വാള്‍ വീശി പരിക്കേല്‍പിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്‍ നഗരസഭാ കൗണ്‍സിലര്‍ ത്വാഹിറിന്റെ വീടിനുനേരെ ഒരു സംഘം കല്ലെറിഞ്ഞു. വിവാഹ വീട്ടിലെത്തിയ നിരവധി പേരെ പോലീസിന്റെ സഹായത്തോടെയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുടുങ്ങിയ നെല്ലിക്കുന്ന് ഭാഗങ്ങളിലുള്ളവരെ പോലീസ വാനില്‍ നെല്ലിക്കുന്നില്‍ എത്തിച്ചു. അതിനിടെ അശ്വനി നഗര്‍, പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളില്‍ സംഘടിച്ചവരെ പോലീസ് വിരട്ടിയോടിച്ചു.
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സി.ഐ. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായി പോലീസ് കാവലിലാണ് നഗരവും പരിസര പ്രദേശങ്ങളിലും. സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ കാസര്‍കോട്ടെത്തിച്ചിട്ടുണ്ട്.

Keywords: Kasaragod, Nellikunnu, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment