
മഞ്ചേശ്വരം: സ്പതഭാഷകള്‍ സംഗമം തീര്‍ക്കുന്ന തുളുനാടന്‍ ഇശല്‍ മണ്ണിന് ധാര്‍മിക കലയുടെ പുതിയ ഈണവും താളവും പകര്‍ന്ന് ഇരുപത്തിയൊന്നാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് മള്ഹര്‍ ക്യാമ്പസില്‍ പ്രൗഢ ഗംഭീര തുടക്കം. മാപ്പിള കലകളുടെ പാരമ്പര്യ തനിമയും സാംസ്‌കാരിക സാമ്രാജ്യത്വത്തിനെതിരെ ധാര്‍മിക രോഷവും ജ്വലിക്കുന്ന നാക്കും തൂലികയുമായി കൊച്ചു പ്രതിഭകള്‍ സദസ്സിനെ കയ്യിലെടുത്തു.
സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍നിന്നും നീലഗിരിയില്‍നിന്നുമുള്ള 1500 ലേറെ മത്സാര്‍ഥികളാണ് രണ്ട് ദിനങ്ങളിലായി നടക്കുന്ന ധാര്‍മിക കലാ മാമാങ്കത്തിനായി മഞ്ചേശ്വരം മള്ഹറില്‍ ഒരുക്കിയ താജുല്‍ ഉലമാ നഗരിയില്‍ സംഗമിച്ചിരിക്കുന്നത്.
മഴ മാറി നിന്ന അനുകൂലാവസ്ഥയില്‍ പതിനായിരത്തിലേറെ കാണികളാണ് ആവേശ പൊലിമയോടെ മത്സരാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഹൊസങ്കടിയില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ 14 ജില്ലകളുടെ വ്യത്യസ്ത പ്ലോട്ടുകളും നൂറുകണക്കിന് മത്സരാര്‍ത്ഥികളും അണിനിരന്നു. ഭാഷാ സംഗമ ഭൂമിയുടെ വൈവിധ്യവും ഇന്നലകളുടെ ശ്രേഷ്ട സംസ്‌കൃതിയും വിളിച്ചോതി പ്ലോട്ട്, ദഫ്, അറബന തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്ര നഗരിയിലെത്തി.
തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല്‍ ബുഖാരി സാഹിത്യോത്സവ് പതാക വാനിലുയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സെന്ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‌സിലറുമായ ഡോ. ജി ഗോപകുമാരാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മീരാന് സാഹിത്യോത്സവ് അവാര്‍ഡ് ഡോ. ഗോപകുമാര്‍ സമ്മാനിച്ചു.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി. പി ബി അബ്ദുല്‍ റസാഖ് എം.എല്‍എ, കെ പി സി സി സെക്രട്ടറി അഡ്വ ടി സിദ്ധീഖ്, ഹുസൈന് സഅദി കെ സി റോഡ്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സാജിദ് മൊവ്വല്‍, സുഹൈല്‍ തങ്ങള്‍ മടക്കര, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് പറവൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എന്‍.എം സ്വാദിഖ് സഖാഫി, എസ്. കറഫുദ്ദീന്‍, സുലൈമാന്‍ കരിവെള്ളൂര്‍, റഊഫ് എഞ്ചിനിയര്‍, കരീം തളങ്കര, കരരീം സഅദി ഏണിയാടി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
എസ്.എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍ സ്വാഗതവും അബ്ദുല്‍ മജീദ് അരയല്ലൂര്‍ നന്ദിയും പറഞ്ഞു
പത്ത് വേദികളിലായി 79 ഇനങ്ങളില്‍ 1500 േലറെ മത്സരാര്ത്ഥികള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിലെ പ്രഥമ മത്സരം ഹയര്‍ര്‍ സെക്കന്ററി ഭക്തിഗാനമോയിരുന്നു. തുടര്‍ന്ന് രാത്രി 11 വരെ വിവിധ മത്സരങ്ങള്‍ അരങ്ങേറി. മത്സരാര്ഥികളെയും പ്രേക്ഷകരെയും വരവേല്ക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സയ്യിദ് ഉമറുല് അല് ബുഖാരി തങ്ങളുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം ഏര്‌പ്പെടുത്തിയിട്ടുള്ളത്. ആയിരത്തോളം പേര്ക്ക് ഒന്നിച്ചിരുന്ന് കഴിക്കുവാനുള്ള ഊട്ടുപുരയും സാഹിത്യോത്സവ് നഗരിയില് സജ്ജമായിട്ടുണ്ട്.
Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News




No comments:
Post a Comment