Latest News

മലയാളം ടൈപ്പിങ് ഇനി സിംപിള്‍

ഓണ്‍ലൈനില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഗൂഗിളിന്റെ എഴുത്തുപകരണങ്ങള്‍. ഏറ്റവും ലളിതമായി മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാളം ടൈപ്പിങ്ങിലെ തലവേദനയായ ചില്ലക്ഷരങ്ങള്‍ കൃത്യമായി ടൈപ്പ് ചെയ്യാം. മലയാളം കീബോര്‍ഡ് അറിയാത്തവര്‍ക്ക് മംഗ്‌ളീഷില്‍ (ഇംഗ്‌ളീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്നത്) ടൈപ്പ് ചെയ്താല്‍ മതി. കൃത്യമായ സജഷനുകള്‍ ഗൂഗിള്‍തരും.

മലയാളം കീബോര്‍ഡ് അറിയാവുന്നവര്‍ക്ക് ഓള്‍ട്ട് - ഷിഫ്റ്റ് പ്രസ് ചെയ്താല്‍ മലയാളത്തില്‍ നേരെ ടൈപ്പ് ചെയ്യുകയുമാവാം. ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് സേര്‍ച്ച് ചെയ്ത് മലയാളം തിരഞ്ഞെടുത്താല്‍ ടൈപ്പ് ചെയ്ത് തുടങ്ങാം. അല്ലെങ്കില്‍ google.com/inputtools എന്ന ലിങ്കിലേക്കു നേരേ കയറുകയും ആവാം. മലയാളം ഉള്‍പ്പടെ 80 ഭാഷകളില്‍ ടൈപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.