Latest News

  

സിനിമയിലും ഇനി വിഎസ് സ്‌റ്റൈല്‍...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രമാണ് 'അറ്റ് വണ്‍സ്'. വിഎസായി തന്നെയാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ജനക്ഷേമകരങ്ങളായ സന്ദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും ജനങ്ങളുമായി സംവേദിക്കുകയാണ് ചിത്രത്തിലദ്ദേഹം.

സന്ദേശവാഹകങ്ങളായ നിരവധി സന്ദര്‍ഭങ്ങളിലൂടെ ചിത്രം നടത്തുന്ന യാത്രയിലെ മുഖ്യകണ്ണിയാകുകയാണ് വിഎസ്. ആറ്റിങ്ങല്‍ ഫിലിംസിന്റെ ബാനറില്‍ സബീര്‍, റിയാദ്, കിളിമാനൂര്‍ രവീന്ദ്രന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഉസ്മാനാണ് സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നുവെന്ന പ്രത്യേകത അറ്റ് വണ്‍ സിനുണ്ട്.

നേരം കൊന്ന് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മുടെ പുതുതല മുറയുടെ വക്താവാണ് ശ്യാം. സമൂഹത്തിലെ പ്രശ്‌നങ്ങളും ദുരന്തങ്ങളും വിസ്മരിക്കാന്‍ ഇഷ്ടപ്പെടുന്ന ന്യൂജനറേഷന്‍ പയ്യന്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്ന ശ്യാം, അവന്‍ കണ്ടുമുട്ടുന്ന പലതരത്തിലുള്ള മനുഷ്യര്‍, അവരുടെ പ്രശ്‌നങ്ങള്‍, പിന്നെ ഒരേ പ്രശ്‌നത്തെ പല രീതികളില്‍ നേരിടുന്ന വ്യത്യസ്തരായ മനുഷ്യര്‍, ഇവയെല്ലാം ശ്യാമിന്റെ ജീവിതത്തിനും ഒപ്പം കഥയ്ക്കും പുതിയ മാനങ്ങള്‍ നല്‍കുന്നു. മണി ചെയിന്‍, ബ്ലേഡ് പലിശ തുടങ്ങിയ സാമൂഹിക വിപത്തുകളുടെ ആധുനിക രൂപങ്ങളും 'അറ്റ് വണ്‍സ്' ചര്‍ച്ച ചെയ്യുന്നുണ്ട്.



Keywords: VS Achudandan, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.