Latest News

അതിസമ്പന്നനെന്ന് നവമാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച ഇന്ത്യന്‍ യുവാവ് മോഷണക്കുറ്റത്തിന് പിടിയിലായി

കാലിഫോര്‍ണിയ: അതിസമ്പന്നനെന്ന് നവമാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച ഇന്ത്യന്‍ യുവാവ്, മോഷണക്കുറ്റത്തിന് പിടിയിലായി. വേദനിക്കുന്ന കോടീശ്വരനായ പരം ശര്‍മയാണ് മോഷ്ടിച്ച ഐഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് പോലീസ് പിടിയിലായത്. അതിസമ്പന്നനായ ഇയാള്‍ക്ക്, കോടതി ചുമത്തിയ 30,000 ഡോളര്‍ പിഴയും തിരിച്ചടയ്ക്കാനായില്ല. ഇന്ത്യന്‍ വംശജനായ ഇയാള്‍ വര്‍ഷങ്ങളായി കാലിഫോര്‍ണിയായിലാണ് വസിക്കുന്നത്.

മോഷ്ടിച്ച ഐഫോണ്‍, ക്രൈഗ്‌സ്‌ലിസ്റ്റ് വെബ്‌സൈറ്റിലൂടെ വില്‍ക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥനെ വിവരം അറിയിക്കാതെ, ഫോണ്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചു എന്ന കേസില്‍ 90 ദിവസത്തെ തടവുശിക്ഷയാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. എന്നാല്‍ ഉടമയെ കണ്ടെത്തിയില്ല എന്ന കാരണം പറഞ്ഞ് ആദ്യമായാണ് ഒരാള്‍ക്ക് തടവു ശിക്ഷ ലഭിക്കുന്നതെന്ന് ശര്‍മ്മയ്ക്കു വേണ്ടി വാദിച്ച വക്കീല്‍ പറഞ്ഞു. പോലീസുകാര്‍ നവമാധ്യമങ്ങളിലെ ഇയാളുടെ ചിത്രങ്ങള്‍ കണ്ടിരുന്നുവെന്നും അവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും വക്കീല്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളായി ഇന്‍സ്റ്റാഗ്രാം എന്ന സാമൂഹിക ശൃംഖലയിലൂടെ തന്റെ അത്യാഡംബര ജീവിതം പുറംലോകത്തെ പ്രദര്‍ശിപ്പിച്ചു വരികയായിരുന്നു ഇയാള്‍. നോട്ടുകെട്ടുകള്‍ ബലൂണില്‍ പറത്തിവിടുന്നതും ഡോളറുകളുടെ ഇടയ്ക്ക് കിടക്കുന്നതും വിലകൂടിയ കുടിവെള്ളം ശൗചാലയത്തില്‍ ഒഴുക്കിവിടുന്നതുമായുള്ള ചിത്രങ്ങള്‍ ഇവയില്‍ പ്രശസ്തമായിരുന്നു. ലാവിഷ് പി എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നതും.

ജയില്‍ അധികൃതരുടെ ചില ആശയക്കുഴപ്പത്തെ തുടര്‍ന്ന്, 90 ദിവസം ശര്‍മയ്ക്ക് സൈക്ക് വാര്‍ഡില്‍ കഴിയേണ്ട ഗതികേടും ഉണ്ടായി. അപകടകാരികളായ തടവുകാരെ മാത്രം താമസിപ്പിക്കാനുള്ള വിഭാഗമാണ് സൈക്ക് വാര്‍ഡ്. ജയിലിലെ ഏറ്റവും നിഷ്ഠൂരരായ തടവുപുള്ളികളുടെ കൂടെയാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. ഒരു തവണ ഇയാള്‍ക്കു നേരെ കൊലപാതക ശ്രമവും ഉണ്ടായതായി വക്കീല്‍ അറിയിച്ചു.



Keywords:International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.