തിരുവനന്തപുരം: പതിനാറുകാരിയായ കാമുകി ജീവനൊടുക്കിയതറിഞ്ഞ് ദുഃഖം താങ്ങാനാവാതെ കാമുകനും തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശികളാണ് കമിതാക്കള്‍.
തമിഴ്‌നാട്ടില്‍ നിന്ന് വെട്ടുകാട് എത്തി വെട്ടുകാട് ആശുപത്രിക്ക് സമീപം താമസിക്കുന്ന മനോജ് വാസന്തി ദമ്പതികളുടെ മകള്‍ രഞ്ജിനിയും (16), വെട്ടുകാട് സെന്റ് മേരീസ് സ്‌കൂളിന് സമീപം താമസിക്കുന്ന ജോസ് ബേബി ദമ്പതികളുടെ മകന്‍ ജോമോനുമാണ് (20)മരിച്ചത്.
വെട്ടുകാട് സെന്റ് മേരീസ് സ്‌കൂളില്‍ പത്താം ക്‌ളാസില്‍ പഠിക്കുന്ന രഞ്ജിനി ഓട്ടോ ഡ്രൈവറായ ജോമോനുമായി പ്രണയത്തിലായിരുന്നു. വെളളിയാഴ്ച രഞ്ജിനി വിവാഹക്കാര്യം പറഞ്ഞ് മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു. എത്രയും വേഗം ജോമോനെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു വഴക്ക്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രണ്ട് വര്‍ഷം കഴിഞ്ഞേ വിവാഹത്തെക്കുറിച്ച് ആലോചിക്കാനാവൂ എന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്.
വഴക്ക് കഴിഞ്ഞ് മാതാപിതാക്കള്‍ ഓല മേഞ്ഞ കെട്ടിടത്തിന്റെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങി. വൈകിട്ടോടെ ഉണര്‍ന്ന് നോക്കിയപ്പോള്‍ മകള്‍ തൂങ്ങി നില്ക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
കാമുകി ജീവനൊടുക്കിയതറിഞ്ഞ് ശനിയാഴ്ച രാവിലെ ജോമോനും തൂങ്ങി മരിക്കുകയായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment