വാഷിംഗ്ടണ്‍: എട്ടുവയസ്സുകാരനായ ഇവാന്‍ എന്ന യുഎസ് ബാലന്‍ യൂട്യൂബിലൂടെ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 13 ലക്ഷം ഡോളര്‍. എങ്ങനെയെന്നല്ലെ? കളിപാട്ടങ്ങളുമായി കളിച്ച് അവയെ നിരൂപണം നടത്തുകയാണ് ഇവാന്‍. നിരൂപണങ്ങള്‍ ഇവാന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഒരു തമാശക്കുവേണ്ടി ആരംഭിച്ച ഇവാന്റെ ട്യൂബ് എച്ച്ഡി എന്ന യൂട്യൂബ് ചാനലിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയായിരുന്നു. കാഴ്ച്ചക്കാരുടെ എണ്ണം 750 മില്ല്യണ്‍ കവിഞ്ഞപ്പോള്‍ യൂട്യൂബ് ഇവാന് സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കി.
പ്രസിദ്ധീകരിച്ച വീഡിയോകള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങളില്‍ നിന്നാണ് ഇവാന് വരുമാനം ലഭിക്കുന്നത്. നിരൂപണ വീഡിയോ പകര്‍ത്താനും യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുവാനും ഇവാനെ സഹായിക്കാന്‍ കൂടെ അച്ഛനുമുണ്ട്.

Keywords: Malabrflash, Video, international News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment