കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ 4ജി സേവനം ഡിസംബര്‍ 28ന് കേരളത്തിലെ 22 കേന്ദ്രങ്ങളില്‍ ലഭ്യമാവും.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
റിലയന്‍സിന്റെ സ്ഥാപകനായ ധീരുബായ് അംബാനിയുടെ ജന്‍മദിനത്തില്‍ രാജ്യം മുഴുവന്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം 4ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും 4ജിയുമായി റിലയന്‍സ് എത്തുന്നത്.
കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ നഗര മേഖലകളിലാണ് ആദ്യഘട്ടത്തില്‍ 4ജി സേവനം ലഭ്യമാകുക.
3ജിയെക്കാള്‍ 12 ഇരട്ടിയോളം വേഗത്തില്‍ ഇന്റര്‍നെറ്റ്, വോയ്‌സ് സേവനങ്ങള്‍ 4ജിയില്‍ ലഭ്യമാവും. അടുത്ത വര്‍ഷം മധ്യത്തോടെയോ അതിന് മുമ്പോ വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തില്‍ 4ജി സേവനങ്ങള്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്.


No comments:
Post a Comment