Latest News

പാലക്കുന്ന് ക്ഷേത്രം ആചാരക്കാരന് ഇരുചക്ര വാഹനം സമ്മാനിച്ചു

പാക്കം : ഉദുമ, പാലക്കുന്ന് ഭഗവതി ക്ഷേത്രം കണ്ണംവയല്‍ - പാക്കം പ്രാദേശിക സമിതിയും, യു.എ.ഇ. കമ്മിറ്റിയും ചേര്‍ന്ന് ക്ഷേത്രസ്ഥാനികന് ഇരുചക്രവാഹനം നല്‍കി.
പാലക്കുന്ന് ക്ഷേത്രത്തിലെ നിത്യ ചടങ്ങുകള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി എത്താന്‍ ബുദ്ധിമുട്ടിയിരുന്ന രവീന്ദ്രന്‍ കളക്കാരനാണ് ഇരുചക്രവാഹനം സമ്മാനിച്ചത്.

ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സി.എച്ച്.നാരായണന്‍ താക്കോല്‍ കൈമാറി. കൃഷ്ണന്‍ അമ്പലത്തിങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ വള്ളിയോട്ട്, കുഞ്ഞിക്കണ്ണന്‍, ടി.കെ.കുഞ്ഞിക്കൃഷ്ണന്‍, അനുരാജ് കണ്ണംവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കുന്ന് ഭരണി ഉല്‍സവത്തിനുള്ള കാഴ്ച സമര്‍പ്പണ കമ്മിറ്റിയും രൂപീകരിച്ചു. ബാലകൃഷ്ണന്‍ കണ്ണംവയല്‍ (ചെയര്‍മാന്‍), ഗോപാലന്‍ കരുവാക്കോടന്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 2007ന് ശേഷം 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാഴ്ച സമര്‍പ്പിക്കുന്നത്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.