മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ വിയ്യക്കുര്‍ശ്ശി പഴയ മാര്‍ക്കറ്റിനു സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം വെസ്റ്റ് കോഡൂര്‍ പണ്ടാറഅറക്കല്‍ സഫീറിന്റെ മകന്‍ അഹമ്മദ് അമീന്‍ (20), മലപ്പുറം മുണ്ടുപറമ്പ് പരി കുഞ്ഞിമൊയ്തീന്റെ മകന്‍ ജാഫര്‍ ഷെരീഫ് (19) എന്നിവരാണു മരിച്ചത്.
കോയമ്പത്തൂര്‍ ജെസിടി കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. കോയമ്പത്തൂരില്‍നിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു വിദ്യാര്‍ഥികള്‍. സാരമായി പരുക്കേറ്റ രണ്ടു പേരും ആശുപത്രികളിലേക്കുള്ള മാര്‍ഗമധ്യേ മരിച്ചു.
ഷാഹിനയാണ് അഹമ്മദ് അമീന്റെ മാതാവ്. സഹാദരങ്ങള്‍: ഹക്കീം മുഹമ്മദ്, മിന്‍സ ഫാത്തിമ. കബറടക്കം വെളളിയാഴ്ച മൂന്നിനു കരിപ്പറമ്പ് ജുമാ മസ്ജിദില്‍. മുണ്ടുപറമ്പ് എഎംഎല്‍പി സ്‌കൂള്‍ അധ്യാപിക സഫിയയാണു ജാഫര്‍ ഷെരീഫിന്റെ മാതാവ്. സഹോദരങ്ങള്‍: ജാസ്മിന്‍ (ഇരുമ്പുഴി ഗവ.യുപി സ്‌കൂള്‍), ജംഷീന. കബറടക്കം വെളളിയാഴ്ച് ഉച്ചയ്ക്കു ശേഷം മുണ്ടുപറമ്പ് ജുമാമസ്ജിദില്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment