കൊച്ചി: വിമാനസര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്നു വിദേശയാത്ര മുടങ്ങി സൗദി അറേബ്യയിലെ ജോലി നഷ്ടപ്പെട്ട യാത്രക്കാരനു വിമാനകമ്പനി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തൃശൂര്‍ കഴിമ്പ്രം അജിത് പി. ബാലന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സ്ഥിരം ലോക് അദാലത്തിന്റെ വിധി.
അജിത് യാത്ര ചെയ്യാനിരുന്ന കൊച്ചി-ദമാം വിമാനം 2012 മേയ് 10 നാണ് എയര്‍ഇന്ത്യ റദ്ദാക്കിയത്. പിറ്റേന്നു ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന ഹര്‍ജിക്കാരനു യാത്ര മുടങ്ങിയതുമൂലം ജോലി നഷ്ടപ്പെട്ടതായി കണ്ടെത്തിയ അദാലത്ത് ചെയര്‍മാന്‍ ഡി. പാപ്പച്ചന്‍, അംഗങ്ങളായ ജോണ്‍സ് ഡാരല്‍, ടി. കമലാമേനോന്‍ എന്നിവരാണു വിമാനകമ്പനിയോടു നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment