Latest News

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

എറണാകുളം: വിവാഹ വാഗ്ദാനം നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടനാട് നെല്ലിപ്പറമ്പില്‍ സാജനാണ് (29) അറസ്റ്റിലായത്. യുവതിയുടെ ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങളും ഇതിനിടെ പ്രതി കൈക്കലാക്കിയെന്നു പൊലീസ് പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന കാര്യം മറച്ചു വച്ച് ഇയാള്‍ സൗഹൃദം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കേബിള്‍ ജോലിക്കായി വീട്ടില്‍ ചെന്നാണ് ഇയാള്‍ യുവതിയുമായി സൗഹൃദത്തിലായത്. ആറുമാസം മുന്‍പു വീട്ടില്‍ തനിച്ചായിരുന്ന ദിവസമാണു യുവതിയെ ആദ്യമായി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സാജന്‍, ഇവ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ അങ്കമാലി, കോടനാട്, കറുകുറ്റി എന്നിവിടങ്ങളില്‍ കൊണ്ടുപോയി പലവട്ടം പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാര്‍ വിവാഹാലോചനയുമായി പ്രതിയുടെ വീട്ടില്‍ അന്വേഷിച്ചു ചെന്നപ്പോഴാണു ഭാര്യയും കുട്ടികളുമുള്ള വിവരം അറിയുന്നത്.

ഇതേ തുടര്‍ന്നു സാജന് ഒപ്പം പോകാന്‍ യുവതി വിസമ്മതിച്ചു. ഇതോടെ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. പെരുമ്പാവൂര്‍ ടൗണില്‍ നിന്നു സിഐ ക്രിസ്പിന്‍ സാമാണു സാജനെ അറസ്റ്റ് ചെയ്തത്. 

എസ്‌ഐമാരായ പി.എച്ച്. സമീഷ്, ബേബി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നന്ദകുമാര്‍, അബ്ദുള്‍ സത്താര്‍, ലാല്‍, ഇക്ബാല്‍, അബു, രശ്മി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.