Latest News

നിസ്സാന്‍ ഇവാലിയയുടെ പ്രീമിയം മോഡല്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസ്സാന്റെ യൂട്ടിലിറ്റി വെഹിക്കിള്‍ ഇവാലിയയുടെ പ്രീമിയം വേര്‍ഷന്‍ പുറത്തിറങ്ങി. ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 11.61 ലക്ഷം രൂപയാണ്.

ഇതുവരെയുള്ള ഇവാലിയ പരമ്പരയിലെ ടോപ്പ് എന്‍ഡ് മോഡല്‍ ഇവാലിയ എക്‌സ് വിയാണ്. പുതിയ മോഡല്‍ അവതരിപ്പിച്ചതോടെ എക്‌സ് വി രണ്ടാമതായി.

ഡാഷ് ബോര്‍ഡിന് വുഡ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. മൂന്നാം നിര സീറ്റിലെ യാത്രക്കാര്‍ക്കായി മാപ് ലാമ്പുകളും പുതുതായി സജ്ജമാക്കിയിട്ടുണ്ട്.

പൂര്‍ണമായും പുതിയതായി രൂപകല്‍പന ചെയ്ത ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് ബമ്പര്‍, ഫോഗ് ലാമ്പ് എന്നിവയാണ് ഏറ്റവും പുതിയ മാറ്റങ്ങള്‍. ഇത് വാഹനത്തിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നു.

ഇവാലിയയുടെ സ്‌പെഷ്യല്‍ ഫീച്ചറായ റൂഫ് എസി വെന്റ് പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. ഇന്‍-ഡാഷ് ഓഡിയോ സിസ്റ്റം, റിയര്‍ വൈപ്പര്‍, റിയര്‍ ഡീഫോഗര്‍, ആന്റി ഗ്ലെയര്‍ ഇന്റേണല്‍ റിയര്‍ വ്യൂ മിറര്‍ എന്നിവയും നിലനിര്‍ത്തിയിട്ടുണ്ട്.


Keywords: Nissan,evalia premium MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.