സീതാംഗോളിയില്‍ ബസ്സപകടത്തില്‍ മരിച്ച അബ്ദുല്‍ നാസര്‍ ഗള്‍ഫില്‍ പോകാനുളള ഒരുക്കത്തിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്.
നെല്ലിക്കുന്ന് സ്വദേശിയായ നാസര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചെമ്മനാട് കൊമ്പനടുക്കത്തെ വാടക വീട്ടിലാണ് താമസം. മുണ്ട്യത്തടുക്കയില്‍ പുതുതായി പണിയുന്ന വീട്ടിലേക്ക് പോയി മകന് നൗഫലിനൊപ്പം തിരിച്ചുവരുമ്പോഴായിരുന്ന വരുന്നതിനിടയിലാണ് ബസ്സ് നിയന്ത്രണം വിട്ട് നാസര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന തരിപ്പണമായിരുന്ന സ്കൂട്ടറില്‍ നിന്നും തെറിച്ചു വീണ നാസര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കുറച്ചു കാലം ഗള്‍ഫിലായിരുന്ന നാസര്‍ തിരിച്ചു വന്ന് ഒരു വര്‍ഷത്തോളമായി ഓട്ടോ ഓടിച്ച് ജീവിതം നയിക്കുകയായിരുന്നു. വീണ്ടും ഗള്‍ഫിലേക്ക് പോകാനായുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സമയത്തായിരുന്നു നാല് പിഞ്ചുമക്കളെ അനാഥരാക്കി നാസര്‍ അപകടത്തില്‍പ്പെട്ടത്.
നെല്ലിക്കുന്നിലെ പരേതനായ അബ്ദുര്‍ റഹ് മാന്ആയിഷ ദമ്പതികളുടെ മകനാണ് അബ്ദുല്‍ നാസര്‍. ഭാര്യ: മൈമൂന. ഫാത്വിമത്ത് മിഹ്നത്ത്, നബ്ഹാന്, നബീല്‍ എന്നിവര്‍ മറ്റുമക്കളാണ്.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment