കരിപ്പൂര്‍: ഇലക്‌ട്രോണിക് വസ്തുക്കളുടെ ഭാഗങ്ങള്‍ സ്വര്‍ണ രൂപത്തിലാക്കിയും മറ്റും കടത്താന്‍ ശ്രമിച്ച 116.5 പവന്‍ (932 ഗ്രാം) സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഹോണിന്റെ ഉള്ളിലും ഹോണിന്റെ ഡയഫ്രം സ്വര്‍ണത്തിന്റെ രൂപത്തിലാക്കിയും പവര്‍ പ്ലഗിനുള്ളില്‍ കുഴല്‍ രൂപത്തിലാക്കിയും മറ്റുമാണ് ഇന്ത്യന്‍ വിപണിയില്‍ 28 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദുബായില്‍നിന്നു ദോഹ വഴിയെത്തിയ കാസര്‍കോട് തളങ്കര സ്വദേശി പി. മുഹമ്മദ് അഷ്‌റഫി(35)ന്റെ റജിസ്‌റ്റേര്‍ഡ് ബാഗേജില്‍നിന്നാണു സ്വര്‍ണം കണ്ടെടുത്തത്.
കസ്റ്റംസ് ഹാളില്‍നിന്നു പുറത്തേക്കു കടക്കുമ്പോള്‍ കോഴിക്കോട്ടുനിന്നെത്തിയ ഡിആര്‍ഐ സംഘം യാത്രക്കാരനെ തടഞ്ഞു. ലഗേജ് പരിശോധിച്ചു. ഇയാള്‍ സ്ഥിരം കാരിയര്‍ ആണെന്നും പല വിമാനത്താവളങ്ങള്‍ വഴിയും യാത്ര ചെയ്യുന്നയാളാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദുബായില്‍നിന്നു ദോഹ വഴിയെത്തിയ കാസര്‍കോട് തളങ്കര സ്വദേശി പി. മുഹമ്മദ് അഷ്‌റഫി(35)ന്റെ റജിസ്‌റ്റേര്‍ഡ് ബാഗേജില്‍നിന്നാണു സ്വര്‍ണം കണ്ടെടുത്തത്.
കസ്റ്റംസ് ഹാളില്‍നിന്നു പുറത്തേക്കു കടക്കുമ്പോള്‍ കോഴിക്കോട്ടുനിന്നെത്തിയ ഡിആര്‍ഐ സംഘം യാത്രക്കാരനെ തടഞ്ഞു. ലഗേജ് പരിശോധിച്ചു. ഇയാള്‍ സ്ഥിരം കാരിയര്‍ ആണെന്നും പല വിമാനത്താവളങ്ങള്‍ വഴിയും യാത്ര ചെയ്യുന്നയാളാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

No comments:
Post a Comment